image

27 Feb 2023 5:54 PM IST

Commodity

കുരുമുളക് വിലയില്‍ ഇടിവ്

MyFin Desk

commodities market updates
X

Summary

  • വിയറ്റ്നാം, ബ്രസീലയന്‍ കുരുമുളക് വരവില്‍ പിന്നിട്ടവാരം മുളക് വില ക്വിന്റ്റലിന് 700 രൂപ ഇടിഞ്ഞു.


ഹോളി ആഘോഷ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരണം പുര്‍ത്തിയാക്കി ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ രംഗം വിട്ടു. ഇതിനിടയില്‍ വിയറ്റ്നാം, ബ്രസീലയന്‍ കുരുമുളക് വരവില്‍ പിന്നിട്ടവാരം മുളക് വില ക്വിന്റ്റലിന് 700 രൂപ ഇടിഞ്ഞു. സാമ്പത്തിക വര്‍ഷാന്ത്യമായതിനാല്‍ കാര്‍ഷിക മേഖല വായ്പകള്‍ തിരിച്ചടക്കാനുള്ള ശ്രമത്തിലാണ്. കൈവശമുള്ള മുളക് അവര്‍ വിറ്റഴിച്ച്പണം കണ്ടത്താനുള്ള നീക്കത്തില്ലെന്ന് മനസിലാക്കി വാങ്ങലുകാര്‍ നിത്യേനെ വില ഇടിച്ചു.

284 ടണ്‍ കുരുമുളക് പോയവാരം കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തി, ഈ വര്‍ഷം ഇത്ര ശക്തമായ വരവ് ആദ്യമാണ്. ആഭ്യന്തര വില കുറഞ്ഞതിന്റെ ചുവട് പിടിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിരക്ക് ടണ്ണിന് 6500 ഡോളറില്‍ നിന്നും 6250 ലേയ്ക്ക് താഴ്ന്നങ്കിലും ഇറക്കുമതി രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളില്ല.

അറബ് രാഷ്ട്രങ്ങള്‍ നോമ്പ് കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ട ചുക്ക് ശേഖരിക്കാന്‍ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിന് വഴിതെളിച്ചു ആഭ്യന്തര വിപണിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 25,000 രൂപയില്‍ ചുക്കിന്റെ കൈമാറ്റം നടന്നു. ഉല്‍പാദന മേലഖകളില്‍ നിന്നുള്ള വരവ് കുറവായതിനാല്‍ നിരക്ക് ഇനിയും ഉയരുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം വ്യാപാരികള്‍. മീഡിയം ചുക്ക് വില 15,500 രൂപയാണ്.

സംസ്ഥാനത്ത് പകല്‍ ചൂട് കനത്തതോടെ റബര്‍ വെട്ട് നിര്‍ത്തി ഉല്‍പാദകര്‍ തോട്ടങ്ങളില്‍ നിന്നും പിന്‍വലിഞ്ഞു. റബര്‍ മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത ചുരുങ്ങിയെങ്കിലും ടയര്‍ വ്യവസായികള്‍ ഷീറ്റ് വില ഉയര്‍ത്താന്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് ഷീറ്റ് കിലോ 141 രൂപയായും അഞ്ചാം ഗ്രേഡ് 139 രൂപയായും കുറച്ചു.