Summary
ടാറ്റ കണ്‍സ്യൂമര്‍ സെലക്ടീവായി ലേലത്തില്‍ പങ്കെടുത്തപ്പോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സജീവമായിരുന്നു. കയറ്റുമതിക്കാരും ന്യായമായ പിന്തുണ നല്‍കി. ഓര്‍ത്തഡോക്‌സ് തേയിലയ്ക്കും ശക്തമായ ഡിമാന്‍ഡുണ്ടായിരുന്നു.
കൊല്‍ക്കത്ത: എല്ലാ വിഭാഗത്തിലുമുള്ള തേയിലയുടെ ഡിമാന്‍ഡും 'സെയില്‍-47' ല്‍ 10.35 ശതമാനം ഇടിഞ്ഞുവെന്ന് കൊല്‍ക്കത്ത ടീ ട്രേഡേഴ്‌സ് അസോസിയേഷന്‍. നവംബര്‍ 22 മുതല്‍ 24 വരെയായിരുന്നു സെയില്‍-47.
എന്നാല്‍, കഴിഞ്ഞ ലേലത്തെ അപേക്ഷിച്ച് ഇത്തവണ ഡാര്‍ജിലിംഗ് തേയിലയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു. മൊത്തം 2,46,299 പാക്കേജ് (71,22,834 കിലോഗ്രാം ഉള്‍പ്പെടെ) തേയിലയുടെ ലേലമാണ് നടന്നത്. ഇതില്‍ 1,31,783 പാക്കേജ് സിടിസി തേയില, 72,850 പാക്കേജ് ഓര്‍ത്തഡോക്‌സ് തേയില, 3,417 പാക്കേജ് ഡാര്‍ജിലിംഗ് തേയില, 38,249 പാക്കേജ് തേയില പൊടി എന്നിവ ഉള്‍പ്പെടുന്നുണ്ടെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ഈ ആഴ്ച്ച സിടിസി തേയിലയ്ക്ക് അത്യാവശ്യം ഡിമാന്‍ഡുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളില്‍ ശരാശരി ഒരു കിലോയ്ക്ക് 200.15 രൂപ നിരക്കില്‍ 23,60,214 കിലോഗ്രാം വിറ്റു. കൂടുതലും കിലോയ്ക്ക് 150 രൂപ 200 രൂപ വിലയിലായിരുന്നു ഡിമാന്‍ഡ്.
ഏകദേശം 24.51 ശതമാനം കുറഞ്ഞ വില നിലവാരത്തില്‍ വിറ്റുപോയപ്പോള്‍ 19.06 ശതമാനം ഉയര്‍ന്ന വില നിലവാരത്തില്‍ വിറ്റു.
ടാറ്റ കണ്‍സ്യൂമര്‍ സെലക്ടീവായി ലേലത്തില്‍ പങ്കെടുത്തപ്പോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സജീവമായിരുന്നു. കയറ്റുമതിക്കാരും ന്യായമായ പിന്തുണ നല്‍കി. ഓര്‍ത്തഡോക്‌സ് തേയിലയ്ക്കും ശക്തമായ ഡിമാന്‍ഡുണ്ടായിരുന്നു. ഏകദേശം 85.44 ശതമാനം (14,26,195 കി.ഗ്രാം ഉള്‍പ്പെടെ) ശരാശരി കിലോയ്ക്ക് 273.98 രൂപ വിലയില്‍ വില്‍പ്പന ലഭിച്ചു.
ഡാര്‍ജിലിംഗ് തേയിലയും ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തി വ്യത്യസ്ത ഗുണനിലവാരമുള്ള 43,875 കിലോഗ്രാം ശരാശരി കിലോയ്ക്ക് 347.72. വിലയ്ക്ക് വിറ്റു.