13 Sept 2023 6:24 PM IST
Summary
- സിമന്റ് വിപണിയിൽ ഈസ്റ്റ് ഇന്ത്യയിൽ മാത്രമാണ് വില മാറ്റമില്ലാതെ തുടരുന്നത്
- ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇതുവരെ വലിയ വിലക്കയറ്റം കണ്ടിട്ടില്ല
- ആഗോള വിപണിയിൽ സ്റ്റീൽ വില ഉയരുന്നില്ല
ഗോ ഇന്ത്യ സ്റ്റോക്ക്‌സിന്റെ മാനേജിംഗ് പാർട്‌ണർ രാകേഷ് അറോറ പറയുന്നു, “അടുത്ത കുറച്ച് മാസത്തേക്ക് സിമന്റ് ഓഹരികളിലാണ് ഞങ്ങൾ ശ്രദ്ധചെലുത്തുക. സ്റ്റീൽ മേഖല നോക്കുകയാണെങ്കിൽ, ചൈന ധാരാളം സ്റ്റീൽ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു, അതിനാൽ ആഗോള വിപണിയിൽ സ്റ്റീൽ വില ഉയരുന്നില്ല. ചെറിയ രീതിയിൽ ഡിമാൻഡ് ഉയരുന്ന ഏത് സൂചനയും അസംസ്‌കൃത ലോഹത്തിന്റെ വില, ഇരുമ്പയിര്, പാചക കൽക്കരി എന്നിവ സ്റ്റീലിനേക്കാൾ വളരെ മുന്നോട്ട് പോകുന്നതിന് കാരണമായിട്ടുണ്ട്.
യഥാർത്ഥത്തിൽ ഓഹരികൾ ഇന്ന് സ്ഥിരത കൈവരിക്കുന്നുണ്ട്, അതിനാൽ തകർച്ച ഭയപ്പെടേണ്ട ആവിശ്യമില്ല. അമിതമായ വാങ്ങലുകൾ തകർച്ചയിലേക്ക് നീക്കാം, അത്തരം തിരുത്തലുകൾ നല്ലതുമാണ്, തുടർന്ന് മുകളിലെ നീങ്ങൻ സാധ്യതയുമുണ്ട്. മുകളിലേക്ക് നീങ്ങുമ്പോൾ ഇത്തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ അത് മികച്ചതായിരിക്കും.
മൺസൂണിന്റെ കാര്യത്തിൽ ഓഗസ്റ്റ് വളരെ മോശമായ മാസമാണ്, നിർമ്മാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഉയർന്നു. നമ്മൾ തിരഞ്ഞെടുപ്പിന് മുമ്പുള്ള വർഷത്തിലാണ്, ഡിമാൻഡ് വളരെ ശക്തമായിരിക്കാം. അടുത്ത കുറച്ച് മാസങ്ങളിലും സമാനമായ ഒരു സാഹചര്യം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളിൽ വിലകൾ തിരുത്തപെട്ടിട്ടുണ്ട്, സിമന്റിൽ ഇരട്ട അക്ക വോളിയം വളർച്ച വരുന്ന ആദ്യ അവസരമാണിത്.
സിമന്റ് കമ്പനികൾ വില വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. നിലവിൽ, ഈസ്റ്റ് ഇന്ത്യയിൽ മാത്രമാണ് വില മാറ്റമില്ലാതെ തുടരുന്നത്. അവിടെ ഓഗസ്റ്റ് 10-ന് രണ്ടാമത്തെ വിലവർദ്ധനവ് നടത്തിയിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇതുവരെ വലിയ വിലക്കയറ്റം കണ്ടിട്ടില്ല. എന്നാൽ എല്ലാ മാസവും വില കൂട്ടാൻ ശ്രമിക്കുന്നത് സ്ഥിരമായാ കാര്യമായിരിക്കുന്നു ഇത് ഫെബ്രുവരി-മാർച്ച് വരെ കാണും.
ഈ മേഖലയിൽ ചില കാര്യങ്ങൾ ശ്രേധിക്കേണ്ടതുണ്ട്. ഡിമാൻഡ് ഉയരുന്നതും ചെലവ് സമ്മർദ്ദം കുറയുന്നതും കാരണം സിമന്റ് കമ്പനികളുടെ പ്രവർത്തന മാർജിൻ ഗണ്യമായി വർദ്ധിക്കുമെന്നായിരുന്നു പ്രതീക്ഷ. സിമന്റ് മേഖലയിലെ പ്രധാന ലീഡറായ അൾട്രാടെക് വിപണി വിഹിത നേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, അത് പ്രതീക്ഷിച്ചതിനെ അപേക്ഷിച്ച് നിശബ്ദമായി സിമന്റ് വില വർദ്ധനയിലേക്ക് നയിച്ചിട്ടുമുണ്ട്.
സിമന്റ് വിപണി വളരെയധികം മാറ്റത്തിന്ന് കാരണമായിട്ടുണ്ട്. അതുകൊണ്ട് ഞാൻ പ്രാദേശികമായി കമ്പനികളെ നോക്കുന്നില്ല. വൻകിട കമ്പനികൾ കൂടുതൽ ശക്തമാവുകയാണ്. അവർ തന്നെയാണ് വില നിശ്ചയിക്കുന്നത്. അവരുടെ വളർച്ച അതിവേഗവുമാണ്. പ്രാദേശിക കമ്പനികളും വൻകിട കമ്പനികളും തമ്മിലുള്ള മൂല്യനിർണ്ണയ വിടവ് വളരെക്കാലം നിലനിൽക്കും. അതിനാൽ വേഗത്തിൽ വളരുന്ന വൻകിട കമ്പനികളുമായി ചേർന്ന് നിൽക്കുന്നതാണ് നല്ലത്.
ചെറിയ കമ്പനികളെകുറിച്ച് പറയുകയാണെങ്കിൽ , അവർ ടണ്ണിന് ഏകദേശം 50-60 ഡോളർ നിരക്കിൽ വ്യാപാരം നടത്തുന്നു. ഏകദേശം 10 ദശലക്ഷം ടൺ വരെ ശേഷിയുള്ള ഒറ്റ മേഖലയായ കമ്പനികൾ ഏറ്റെടുക്കുകയാണെങ്കിൽ മാത്രമേ വിലെ 85-90 ഡോളറിലേക്കു എത്തും.
വലിയ കമ്പനികൾ ടണ്ണിന് 150- 200- ഡോളറിനാണു വ്യാപാരം നടത്തുന്നത്, മൂലധനം പുനർനിക്ഷേപിക്കാൻ അവർക്ക് കഴിയുന്നതും മികച്ച ബ്രാൻഡ് പുൾ ഉള്ളതും ഇക്കരണത്തിലാണ്. അവർ ടണ്ണിന് 200 മുതൽ 300 രൂപ വരെ അധിക മാർജിൻ ഈടാക്കുന്നതും ഇതുകൊണ്ടാണ്.
പ്രമുഖ കമ്പനികളെ റീ-റേറ്റിംഗിന് പരിമിതമായ സാധ്യതകളുണ്ടെന്നത് ശരിയാണ്. ഇപ്പോഴും വളരെ വിലകുറഞ്ഞതായി കാണുന്ന ചില എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനികൾ നല്ലതെന്ന് ഞാൻ കരുതുന്നു.അവയുടെ EV/EBITDA യുടെ 6 മുതൽ 9 ഇരട്ടിയായാണ് ട്രേഡ് ചെന്നത്. 2018-ന് മുമ്പ്, അവ ഏകദേശം 15 ഇരട്ടി EV/EBITDA-യിൽ വ്യാപാരം നടത്തിയിരുന്നു. അതുകൊണ്ട് ഇപിസി കമ്പനികൾക്ക് വീണ്ടും റേറ്റിംഗിന് അവസരമുണ്ട്.