19 March 2024 10:31 AM GMT
Summary
- ഒരു മാസത്തിനിടെ മിഡ്ക്യാപ് സൂചിക 6 ശതമാനവും സ്‌മോൾക്യാപ് സൂചിക 9 ശതമാനവും ഇടിഞ്ഞു
- കഴിഞ്ഞ ആറ് മാസങ്ങളിൽ വിപണിയെ നയിച്ചത് പൊതുമേഖലാ ഓഹരികൾ
പൊതുവെ വിപണി ഇടിവ് നേരിട്ട ഇന്നത്തെ വ്യാപാരത്തിൽ സ്‌മോൾ-മിഡ് ക്യാപ് ഓഹരികൾ വൻ ആഘാതം നിക്ഷേപകർക്ക് നൽകിയിട്ടില്ല എന്ന് വേണം കരുതാൻ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിഫ്റ്റി സൂചിക 1.5% ഇടിഞ്ഞപ്പോൾ മിഡ്ക്യാപ് സൂചിക 6 ശതമാനവും സ്‌മോൾക്യാപ് സൂചിക 9 ശതമാനവും ഇടിവ് നേരിട്ടു. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇക്വിറ്റീസ് ഓഹരികളിൽ 'ക്വാളിറ്റി ചെക്ക്'നു സമയമായെന്നാണ് സൂചിപ്പിക്കുന്നത്.
നിക്ഷേപകർ ലോ ക്വാളിറ്റി ഓഹരികളിൽ നിന്നും ഉയർന്ന ക്വാളിറ്റിയുള്ള ഓഹരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ഉചിതമെന്നാണ് കൊട്ടക് ഇക്വിറ്റീസിന്റെ അഭിപ്രായം. മാനേജ്‌മന്റ്, സാമ്പത്തിക അച്ചടക്കം, വ്യവസായമേഖലയിലെ പുരോഗതി തുടങ്ങിയവ ഹൈ ക്വാളിറ്റി ഉറപ്പുവരുത്തുന്ന ഏതാനും ചില ഘടകങ്ങളാണ്. സമീപകാലത്തിലായി ഹൈ ക്വാളിറ്റി ഓഹരികൾ വെല്ലുവിളികൾ നേരിട്ടെങ്കിലും സ്‌മോൾ-മിഡ് ക്യാപ് മേഖലയിലെ മുന്നേറ്റം പരിശോധിക്കുമ്പോൾ അത്തരമൊരു മാറ്റം അനിവാര്യമാണ്. കൂടാതെ, ചില ഉയർന്ന നിലവാരമുള്ള മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികൾ കഴിഞ്ഞ ആറ് മാസമായി റീ-റേറ്റിംഗ് അല്ലെങ്കിൽ ഡി-റേറ്റിംഗ് നേരിടേണ്ടി വന്നിട്ടില്ലെന്നും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നിരീക്ഷിച്ചു.
ബ്രോക്കറേജ് ഹൈലൈറ്റ് ചെയുന്ന മറ്റൊരു ഘടകം പൊതുമേഖലാ ഓഹരികളുടെ മുന്നേറ്റം സംബന്ധിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ആറ് മാസങ്ങളിൽ വിപണിയിലെ ഉയർച്ചക്ക് ഏറ്റവുമധികം കാരണമായത് ലോ ക്വാളിറ്റി, നറേറ്റിവ് പിഎസ്യു ഓഹരികളാണ്. അടുത്തിടെ, ബ്രോക്കറേജ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ബുൾറാലിയെ ചോദ്യം ചെയ്തു, അവയിൽ മിക്കതും താഴ്ന്ന ഫ്ലോട്ട് ഉള്ളവയാണ്. പൊതുമേഖലാ ഓഹരികൾ മാറ്റിനിർത്തിയാൽ സമാനകാലയളവിൽ മിഡ്ക്യാപ് സൂചിക 11 ശതമാനവും സ്‌മോൾ ക്യാപ് സൂചിക 13 ശതമാനവും ഉയർച്ചയാണ് റെക്കോർഡ് ചെയ്തിട്ടുള്ളത്. മൊത്തത്തിൽ, ഈ കാലയളവിൽ മിഡ്‌ക്യാപ് സൂചിക 18% ഉം സ്‌മോൾക്യാപ് സൂചിക 19% ഉം ഉയർന്നു. മറുവശത്ത്, ചില മിഡ്‌ക്യാപ് ഉപഭോക്തൃ ഓഹരികൾ 2% ഇടിഞ്ഞു, അതേസമയം ക്വിക്ക് സർവീസ് റെസ്റ്റോറൻ്റ് (ക്യുഎസ്ആർ) ഓഹരികൾ ഇതേ കാലയളവിൽ 21% ഇടിഞ്ഞു.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല