image

4 March 2024 12:44 PM GMT

Buy/Sell/Hold

കൊട്ടക് സെക്യൂരിറ്റീസ് കൂട്ടിച്ചേർക്കാൻ നിർദേശിച്ച 2 ഐടി ഓഹരികൾ

Jesny Hanna Philip

കൊട്ടക് സെക്യൂരിറ്റീസ് കൂട്ടിച്ചേർക്കാൻ നിർദേശിച്ച 2 ഐടി ഓഹരികൾ
X

Summary

  • ഇരു ഓഹരികളും ഇന്ന് നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു
  • ഓഹരികളിൽ 7-12 ശതമാനം ഉയർച്ച പ്രതീക്ഷിക്കുന്നു


ഇന്നത്തെ വ്യപാരത്തിൽ ബെഞ്ച്മാർക്ക് സൂചികയേക്കാൾ ഇടിവാണ് ഐടി ഓഹരികൾ പൊതുവെ നേരിട്ടതെങ്കിലും ബ്രോക്കറേജ് കമ്പനിയായ കൊട്ടക് സെക്യൂരിറ്റീസ് തങ്ങളുടെ റഡാറിലെ രണ്ടു ഓഹരികൾക്ക് 'ആഡ്' നിർദേശം നല്കിയിരിക്കുകയാണ്. ലാർജ് ക്യാപ് ഐടി ഓഹരിയായ എച്സിഎൽ ടെക്‌നോളജീസ് (HCL Tech), നൗകരി, ജീവൻസാധി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്ന ഇൻഫോ എഡ്ജ് (Info Edge) എന്നിവയുടെ ഓഹരികൾക്കാണ് ആഡ് റേറ്റിംഗ് ലഭിച്ചത്. ഇന്നത്തെ വ്യാപാരത്തിൽ എച്സിഎൽ ടെക്‌ അര ശതമാനം ഇടിവോടെ 1637 രൂപയിലും, ഇൻഫോ എഡ്ജ് 0.63% ഇടിവോടെ 5151 രൂപയിലുമാണ് ക്ലോസ് ചെയ്തത്.

എച്സിഎൽ ടെക്‌ ഓഹരികളിൽ പ്രധാന ബ്രോക്കറേജ് നിരീക്ഷണം വാല്യൂവേഷൻ ഇൻഫോസിസിന്റേതുമായി ഒത്തുചേർന്നു വരുന്നു എന്നതാണ്. 2025 സാമ്പത്തിക വർഷത്തിലേക്ക് ഏർണിങ്സ് പെർ ഷെയർ(EPS) 12% ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലേക്ക് 11.6% ഏർണിങ്സ് പെർ ഷെയർ വളർച്ചയും ബ്രോക്കറേജ് എസ്റ്റിമേറ്റ് ചെയുന്നു. കൂടുതൽ റീ റേറ്റിംഗിന് സാധ്യതയില്ലെന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. നിരവധിയായ ഡീൽ വിജയങ്ങൾ ചേർത്തു വെക്കുമ്പോൾ വളർച്ച വീക്ഷണം ന്യായമാണ്. കൂടാതെ കമ്പനിയുടെ പ്രോഡക്റ്റ് സെഗ്മെന്റിലെ എക്സിക്യുഷൻ നടപ്പു സാമ്പത്തിക വർഷത്തിൽ സർപ്രൈസ് കടകമായി ബ്രോക്കറേജ് നിരീക്ഷിക്കുന്നു. മാനേജ്‌മന്റ് നൽകിയിരിക്കുന്ന 19-20% എന്ന മാർജിൻ ബാൻഡിലെത്താനുള്ള സാധ്യതയും ഭദ്രമാണ്. ചെലവ് ഘടന അനുകൂലമാക്കാനുള്ള നടപടികളും മാർജിനു ആശ്വാസം പകരും.

കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം 2025 സാമ്പത്തിക വർഷത്തിൽ ഔട്ട്പെർഫോം ചെയ്യുമെന്നാണ് വിദഗ്ധ അനുമാനങ്ങൾ. ഉയർന്ന ക്യാഷ് ജനറേഷൻ സ്ഥിരമായ ഷെയർഹോൾഡർ പേഔട്ടിനെ പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം മൂന്നാംപാദത്തിൽ മൊത്തം കരാർ മൂല്യം 17.9% ഇടിവ് വാർഷികാടിസ്ഥാനത്തിൽ രേഖപെടുത്തിയതും ജൂൺ 2024 പാദത്തിലെ സീസണൽ ഘടകങ്ങൾ സാധാരണയിലും ഉയർന്ന ആഘാതം നൽകാനുള്ള സാധ്യതയും നിക്ഷേപകർ വിലയിരുത്തേണ്ടതുണ്ട്. ബ്രോക്കറേജ് ഓഹരികൾക്ക് നൽകിയിരിക്കുന്ന ടാർഗറ്റ് വില 1750 രൂപയാണ്. നിലവിലെ ഓഹരിവിലയിൽ നിന്നും 7 ശതമാനം ഉയർച്ച മാത്രമാണിത്. ഓഹരിയുടെ സർവകാല നേട്ടം ഫെബ്രുവരി 23 നു എത്തിച്ചേർന്ന 1697 രൂപയാണ്.

ബ്രോക്കറേജ് റഡാറിൽ രണ്ടാമത് ഉൾപെടുത്തിയിരിക്കുന്ന ഓഹരി ഇൻഫോ എഡ്ജ് ആണ്. കഴിഞ്ഞ ആഴ്ചയിൽ കമ്പനിയുടെ കീഴിൽ വരുന്ന നൗകരി റിക്രൂട്ടർ, ശിക്ഷ തുടങ്ങിയ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡീ-ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അത് തിരികെ പ്ലേസ്റ്റോറിലേക്ക് പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് തങ്ങളുടെ ആപ്ലിക്കേഷനുകൾ ഭാവിയിൽ ഡീലിസ്റ്റ് ചെയ്യുന്നതോ നീക്കം ചെയ്യുന്നതോ ഒഴിവാക്കാൻ ഗൂഗിളുമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത കമ്പനി പ്രകടിപ്പിച്ചു."കമ്പനിയുടെ ബാക്കി മൊബൈൽ ആപ്ലിക്കേഷനുകളായ നൗക്രി റിക്രൂട്ടർ, ശിക്ഷ എന്നിവ ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ഇൻഫോ എഡ്ജ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

കൂടാതെ നൗകരി,99 ഏക്കർ എന്നിവ വഴിയുള്ള വരുമാനം പരിമിതമായതിനാൽ തന്നെ കാര്യമായ സ്വാധീനം ഇൻഫോ എഡ്ജിൽ ചെലുത്തുന്നില്ല. അതെ സമയം, കുറഞ്ഞ ലാഭവിഹിതം, റിട്ടേൺ ഓൺ ഇക്വിറ്റി എന്നിവ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രോക്കറേജ് 2025 സാമ്പത്തിക വർഷത്തിലേക്ക് ഏർണിങ്സ് പെർ ഷെയർ (EPS) 5.8% ഉയർച്ചയും 2026 സാമ്പത്തിക വർഷത്തിലേക്ക് 20.2% വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. ഓഹരിക്ക് കോട്ടക്ക് നൽകുന്ന ടാർഗറ്റ് വില 5800 രൂപയാണ്. ഇന്നത്തെ ക്ലോസിങ് വിലയിൽ നിന്നും 12% ഉയർച്ചയാണ് ടാർഗറ്റ് നൽകുന്നത്. ഫെബ്രുവരി 12 നു മാർക്ക് ചെയ്ത 5545 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം. 2021 ഒക്ടോബറിൽ എത്തിച്ചേർന്ന 7465 രൂപയാണ് സർവകാല നേട്ടം.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല