image

23 Feb 2024 7:38 AM GMT

Buy/Sell/Hold

ഫിൻ-ടെക്ക് ഓഹരിയിൽ ബുള്ളിഷായി ബ്രോക്കറേജുകൾ; അറിയാം ടാർഗറ്റ് ലെവലുകൾ

Jesny Hanna Philip

ഫിൻ-ടെക്ക് ഓഹരിയിൽ ബുള്ളിഷായി ബ്രോക്കറേജുകൾ; അറിയാം ടാർഗറ്റ് ലെവലുകൾ
X

Summary

  • കമ്പനിയുടെ വിപണി വിഹിതം 69%
  • ഹെസ്വ-ദീർഘകാല മൂവിങ് ആവറേജുകൾക്ക് മുകളിൽ ഓഹരി
  • വിവിധ ബ്രോക്കറേജുകൾ നൽകുന്ന ടാർഗറ്റ് വിലകൾ അറിയാം


2007ൽ പുറത്തു വന്ന മണിരത്‌നം സിനിമയായ ഗുരു, ഹോളിവുഡിന്റെ അഭിമാനം ലിയനാർഡോ ഡികാർപിയോ അഭിനയിച്ച 2013 ൽ റിലീസായ വുൾഫ് ഓഫ് ദി വാൾ സ്ട്രീറ്റ് എന്നി ചുരുക്കം ചില സിനിമകൾ കണ്ടവർ ഓഹരി ലേലം വിളികളും 'ഓപ്പൺ ക്രൈ' മാർക്കറ്റുകളും മറക്കാൻ സാധ്യത ഇല്ല. തൊണ്ണൂറുകളിൽ എല്ലാ നിക്ഷേപങ്ങളും വ്യാപാരങ്ങളും ഷെയർ സെർട്ടിഫിക്കേറ്റുകളും പേപ്പർ/കടലാസ്സ് രൂപത്തിൽ ആയിരുന്നു ലഭ്യമായത്. എന്നാൽ അനന്തമായ ടെക്നോളജി സാധ്യതകളുടെ സഹായത്തോടെ വെബ് പേജ് അല്ലെങ്കിൽ ആപ്പ്ളിക്കേഷൻസ് സന്ദർശിച്ചു ഏതാനും ചില വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് ഓക്കേ ബട്ടൺ അമർത്തുന്ന ലാഘവത്തോടെ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കുന്നു. ഇക്വിറ്റി,ഗോൾഡ്,ക്രിപ്റ്റോ,മ്യൂച്വൽ ഫണ്ട് അങ്ങനെ നിക്ഷേപങ്ങൾ ഏതുമായിക്കൊള്ളട്ടെ, 'ഞാനെന്റെ മുരിങ്ങച്ചുവട്ടിൽ നിന്ന് കൊണ്ട് ലോകം അറിയുന്നു' എന്ന് കവി പറഞ്ഞ അനായാസത്തോടെ നിക്ഷേപകന് സൗകര്യങ്ങൾ ലഭ്യമാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് ടെക്‌നോളജി സൗകര്യങ്ങൾ നൽകുന്ന നിരവധി ഐടി കമ്പനികളുണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് ഐടി സേവനങ്ങൾ നൽകുന്ന, പ്രൈസ് ചാർട്ടിൽ ഒരു ബ്രേക്ഔട്ടിന് ഒരുങ്ങി നിൽക്കുന്ന ഫിൻ-ടെക്ക് ഓഹരിയുടെ സാദ്ധ്യതകൾ പരിശോധിക്കാം.


മ്യൂച്വൽ ഫണ്ടുകളിലെ വിവിധ നിക്ഷേപക ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കുന്ന വിഭാഗമാണ് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജൻ്റ്(RTA). ഫണ്ട് യൂണിറ്റുകൾ വാങ്ങുക വിൽക്കുക,നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ്, ഒരു ഫണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറുക, റെഡീം ചെയ്യുക അങ്ങനെ ഏതു ഡാറ്റ ഇടപാടുകളുടെയും റെക്കോർഡ് സൂക്ഷിക്കുന്നത് ആർടിഎ കമ്പനികളാണ്. 25 വർഷത്തിലേറെയായി മ്യൂച്വൽ ഫണ്ടുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന ഫിൻടെക്ക് കമ്പനിയാണ് കമ്പ്യൂട്ടർ എയ്ജ് മാനേജ്‌മന്റ് സർവീസസ് (CAMS). ജൂൺ 2023 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ 69% വിപണി വിഹിതം കമ്പനിക്കുണ്ട്. 84 മില്യൺ ഫോളിയോ അക്കൗണ്ടുകളുടെ റെക്കോർഡുകൾ കൈകാര്യം ചെയ്യുന്നുവെന്ന് കമ്പനി അറിയിക്കുന്നു. കമ്പനിയുടെ ട്രാൻസ്ഫർ ഏജൻസി പ്ലാറ്റ്ഫോം ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന് സേവനം നൽകുന്ന സേവിക്കുന്ന ഏറ്റവും വലിയ വിഭാഗമാണ്. കൂടാതെ ഇൻഷുറൻസ് കമ്പനികൾക്കും ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്കും ടെക്നോളജി സേവനങ്ങൾ കാംസ് നൽകുന്നുണ്ട്.

മൂന്നാം പാദത്തിൽ മ്യൂച്ചൽ ഫണ്ട് അസ്സെറ്റ് അണ്ടർ മാനേജ്‌മന്റ് (AUM) വാർഷിക അടിസ്ഥാനത്തിൽ 22% ഉയർന്നു. മൊത്തം വിപണി വിഹിതം 68.2% ആണ്. കമ്പനിയുടെ ഇക്വിറ്റി എയുഎം വാർഷികാടിസ്ഥാനത്തിൽ 31 ശതമാനവും വിപണി വിഹിതം 66% വും ആണ്. ഡിസംബർ അവസാനിച്ച പാദത്തിൽ മ്യൂച്ചൽ ഫണ്ട് സെഗ്മെൻറ് ഏറ്റവും ഉയർന്ന ട്രാൻസാക്ഷൻ വോളിയം മാർക്ക് ചെയ്തു. മ്യൂച്ചൽഫണ്ട് ഇതര ബിസിനസുകൾ വിപുലീകരിക്കുന്നതിലും കമ്പനി ശ്രദ്ധ ചെലുത്തുന്നു. മൊത്ത വരുമാനത്തിൽ മ്യൂച്ചൽ ഫണ്ട് ഇതര വിഭാഗത്തിൻ്റെ സംഭാവന വാർഷിക അടിസ്ഥാനത്തിൽ 13 ശതമാനം ഉയർന്നു. മ്യൂച്ചൽ ഫണ്ട് ഇതര വിഭാഗത്തിലെ വരുമാനം 59% ഉയർച്ചയാണ് പ്രതിവർഷം രേഖപ്പെടുത്തിയത്. കൂടാതെ ആൾട്ടർനേറ്റീവ് സർവീസുകളിൽ മാർക്കറ്റ് ലീഡറായി തുടരാനും 180ലധികം ഫണ്ട് ഹൗസുകൾക്ക് സേവനങ്ങൾ നൽകാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കാംസ് വെൽത് സെർവ് (CAMS WealthServ), കാംസ് പേ (CAMSPay), കാംസ് റെപ് (CAMSRep), തിങ്ക്360 (Think360) എന്നിവ വരും പാദങ്ങളിൽ ഗണ്യമായ വരുമാനം നൽകുമെന്ന് മാനേജ്‌മെൻ്റിന് ഉറപ്പുണ്ട്. മ്യൂച്ചൽ ഫണ്ട് ഇതര ബിസിനസിൻ്റെ വരുമാനത്തിൽ 20%+ വളർച്ച പ്രതീക്ഷിക്കുന്നുവെന്നും മാനേജ്‌മന്റ് കൂട്ടിച്ചേർക്കുന്നു.

അനുകൂലം ഇത്തരം ഫണ്ടമെന്റൽ ഘടകങ്ങൾ മാത്രമല്ല,നിലവിൽ ഓഹരിയുടെ ചാർട്ട് പാറ്റേൺ ഹോറിസോണ്ടൽ ബ്രേക്ഔട്ട് നല്കാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകളും വിലയിരുത്തുന്നു. സ്ഥിരമായി വിപണിയെ ഔട്ട്പെർഫോം ചെയ്ത ഓഹരികളിൽ ഒന്നാണ് കാംസ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിഫ്റ്റി 3.5% ഉയർന്നപ്പോൾ ഓഹരി 11% നേട്ടം നൽകിയിരുന്നു. സമീപക കാലങ്ങളിലായി ഓഹരി 50 ഡേ മൂവിങ് ആവറേജിന്റെ പിന്തുണ നിരവധി തവണകളിൽ സ്വീകരിച്ചിട്ടുണ്ട്. എസ്ബിഐ സെക്യൂരിറ്റീസിലെ ഡെറിവേറ്റീവ് ആൻഡ് ടെക്നിക്കൽ റിസർച്ച് തലവൻ സുദീപ് ഷാ ചൂണ്ടിക്കാട്ടുന്നതും സ്റ്റോക്ക് സമീപകാല കാലയളവിൽ 50 ഡേ മൂവിങ് ആവറേജ് സോണായ 2,760-2,770 ലെവെലിന്റെ പിന്തുണ മൂന്ന് തവണയോളം സ്വീകരിച്ചുട്ടുണ്ടെന്നാണ്. ഓരോ തവണയും മികച്ച തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്നു. " നിലവിൽ, സ്റ്റോക്ക് പ്രതിദിന സ്കെയിലിൽ ഒരു ഹോറിസോണ്ടൽ ട്രെൻഡ്‌ലൈൻ ബ്രേക്ക്ഔട്ടിൻ്റെ വക്കിലാണ്. ബുധനാഴ്ച, സ്റ്റോക്ക് 50-ദിവസത്തെ ശരാശരിക്ക് മുകളിലുള്ള വോള്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു, ഇത് യഥാർത്ഥ ബ്രേക്ക്ഔട്ടിനു മുമ്പുള്ള അക്യുമിലേഷനെ സൂചിപ്പിക്കുന്നു. സ്റ്റോക്ക് അതിൻ്റെ ഹെസ്വ-ദീർഘകാല മൂവിങ് ആവറേജുകൾക്ക് മുകളിലാണ് ട്രേഡിങ്ങ് നടത്തുന്നത്. പ്രതിദിന ആർഎസ്ഐ (RSI) സൂപ്പർ ബുള്ളിഷ് സോണിലാണ്," ഷാ കൂട്ടിച്ചേർത്തു. ഇത്തരം ചാർട്ട് സിഗ്നലുകളുടെ പിന്തുണയോടെ ഓഹരികൾ അക്യുമുലെറ്റ് ചെയ്യാമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 2915 രൂപ സപ്പോർട്ട് ആയി കാണാം. 3160, 3220 എന്നീ ലെവലുകളിൽ ഹെസ്വകാല പ്രതിരോധം പ്രതീക്ഷിക്കാം. കൂടാതെ ബ്രോക്കറേജുകൾ 3291, 3761 എന്നി ലെവലുകളും നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് നൽകിയിട്ടുണ്ട്. കാംസ് ഓഹരികൾക്ക് മോത്തിലാൽ ഒസ്വാൾ നൽകുന്ന ടാർഗറ്റ് 3450 രൂപയാണ്.