image

11 July 2022 5:41 AM GMT

Buy/Sell/Hold

സോളാർ ഇൻഡസ്ട്രീസ് വാങ്ങാം: സെൻട്രം ബ്രോക്കിങ്

Bijith R

സോളാർ ഇൻഡസ്ട്രീസ് വാങ്ങാം: സെൻട്രം ബ്രോക്കിങ്
X

Summary

കമ്പനി : സോളാർ ഇൻഡസ്ട്രീസ് നിർദ്ദേശം: വാങ്ങുക വിപണിയിലെ നിലവിലെ വില: 2689.45 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി : സെൻട്രം ബ്രോക്കിങ് സോളാർ ഇൻഡസ്ട്രീസ് ലിമിറ്റഡിന് വളരെ മികച്ച വളർച്ചയുണ്ടാകുമെന്നാണ് സെൻട്രം ബ്രോക്കിങ് ഹൌസ് പ്രതീക്ഷിക്കുന്നത്. സ്‌ഫോടക വസ്തുക്കളുടെ ഉയർന്ന ആവശ്യകതയും, വിദേശ വിപണിയിൽ ഉയരുന്ന തോതും, ശക്തിയാർജ്ജിക്കുന്ന പ്രതിരോധ മേഖലയും കമ്പനിക്ക് വലിയ മുന്നേറ്റമാണ് നൽകിയിട്ടുള്ളത്. ഈയിടെ പുറത്തു വിട്ട 2022 സാമ്പത്തിക വർഷത്തിന്റെ കണക്ക് പ്രകാരം 2023 ആകുമ്പോഴേക്ക് വർഷാടിസ്ഥാനത്തിൽ 30 ശതമാനത്തോളം വരുമാന […]


കമ്പനി : സോളാർ ഇൻഡസ്ട്രീസ്

നിർദ്ദേശം: വാങ്ങുക
വിപണിയിലെ നിലവിലെ വില: 2689.45 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി : സെൻട്രം ബ്രോക്കിങ്

സോളാർ ഇൻഡസ്ട്രീസ് ലിമിറ്റഡിന് വളരെ മികച്ച വളർച്ചയുണ്ടാകുമെന്നാണ് സെൻട്രം ബ്രോക്കിങ് ഹൌസ് പ്രതീക്ഷിക്കുന്നത്. സ്‌ഫോടക വസ്തുക്കളുടെ ഉയർന്ന ആവശ്യകതയും, വിദേശ വിപണിയിൽ ഉയരുന്ന തോതും, ശക്തിയാർജ്ജിക്കുന്ന പ്രതിരോധ മേഖലയും കമ്പനിക്ക് വലിയ മുന്നേറ്റമാണ് നൽകിയിട്ടുള്ളത്. ഈയിടെ പുറത്തു വിട്ട 2022 സാമ്പത്തിക വർഷത്തിന്റെ കണക്ക് പ്രകാരം 2023 ആകുമ്പോഴേക്ക് വർഷാടിസ്ഥാനത്തിൽ 30 ശതമാനത്തോളം വരുമാന വളർച്ചയുണ്ടാകുമെന്നു മാനേജ്‌മെന്റ് ആവർത്തിച്ചിരുന്നു.

ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം, ഖനനം അനുബന്ധ വ്യവസായങ്ങൾ എന്നീ മേഖലകളിൽ മൂലധന ചെലവ് ഉയർത്തുക, പുതിയ പ്ലാന്റുകളിലുടെ വിദേശ വിപണികളിലെ സാന്നിധ്യം വ്യാപിപ്പിക്കുക, സ്വദേശവൽക്കരണത്തിനു സർക്കാർ ഊന്നൽ നൽകുക വഴി പ്രതിരോധ മേഖലയിൽ കാണപ്പെടുന്ന വർദ്ധനവ്, കമ്പനിയുടെ വിശാലമായ പോർട്ട് ഫോളിയോ എന്നിവയെല്ലാം സോളാർ ഇന്ഡസ്ട്രിസിനെ വളർച്ചയിലേക് നയിച്ച പ്രധാന ഘടകങ്ങളായിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലും ഈ വളർച്ച തുടരുമെന്നാണ് സെൻട്രം ബ്രോക്കറേജ് വിശ്വസിക്കുന്നത്. അമോണിയം നൈട്രേറ്റിന്റെ വില ഏപ്രിൽ -ജൂൺ മാസങ്ങളിൽ സ്ഥിരമായി നിലനിന്നതിനാൽ എക്സ്പ്ലോസീവ് ബിസിനസിൽ നിന്നും ഉയർന്ന വരുമാനമുണ്ടാകുമെന്നു ബ്രോക്കറേജ് കൂട്ടിച്ചേർത്തു.

2021 ഒക്ടോബറിൽ കോൾ ഇന്ത്യയിൽ നിന്നും ലഭിച്ച 1470 കോടി രൂപയുടെ ഓർഡറും, 2022 മെയിൽ, 'സിംഗറിനി കോല്ലിരിസ്' (Singareni Collieries) ൽ നിന്ന് ലഭിച്ച 1,560 കോടി രൂപയുടെ ഓർഡറും, ആഭ്യന്തര ഖനന വിഭാഗത്തിൽ നിന്നുള്ള വരുമാനം വലിയ തോതിൽ വർധിക്കുന്നതിന് സഹായിച്ചു. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. 'ഇൻഫ്രാ കാപ്പക്സിൽ' ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിൽ സ്‌ഫോടക വസ്തുക്കളുടെ ബിസിനസ് കൂടുതൽ വികസിക്കുന്നതോടൊപ്പം പുതിയ പ്രദേശങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കുക വഴി വിദേശ വിപണിയിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കും.

'മൾട്ടി മോഡ് ഹാൻഡ് ഗ്രനേഡ് ഓർഡർ' ഉൾപ്പെടെ 470 കോടി രൂപയുടെ ഓർഡർ ബുക്ക് 2023 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയിലുള്ള വരുമാനം തൃപ്തികരമായിരിക്കുമെന്നാണ് കാണിക്കുന്നത്.

അറിയിപ്പ്

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.