സ്ട്രൈഡ്സ് ഫാർമ സയൻസ് BSE CODE: 500520 NSE CODE: MMIN സമാഹരിക്കുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (297 രൂപ, 22/6/2022), ലക്ഷ്യം - 355 രൂപ); ലാഭം 20% മരുന്നുകളുടെ...
സ്ട്രൈഡ്സ് ഫാർമ സയൻസ്
BSE CODE: 500520
NSE CODE: MMIN
സമാഹരിക്കുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (297 രൂപ, 22/6/2022), ലക്ഷ്യം - 355 രൂപ); ലാഭം 20%
മരുന്നുകളുടെ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പലതരം ചികിത്സാ വിഭാഗങ്ങളിൽ സാന്നിധ്യമുള്ള ഒരു കമ്പനിയാണ് സ്ട്രൈഡ്സ് ഫാർമ സയൻസ്. പരിചയസമ്പന്നമായ ഒരു മാനേജ്മെന്റ് ടീമാണ് കമ്പനിയെ നയിക്കുന്നത്.
• 2022 സാമ്പത്തിക വർഷത്തിന്റെ നാലാം ത്രൈമാസ പാദത്തിൽ കമ്പനിയുടെ വരുമാനം പാദാനുപാദ അടിസ്ഥാനത്തിൽ 9 ശതമാനം വർധിച്ചെങ്കിലും വാർഷിക അടിസ്ഥാനത്തിൽ 4.7 ശതമാനത്തിന്റെ ഇടിവ് സംഭവിച്ച് 866 കോടി രൂപ ആയതായി കമ്പനി റിപ്പോർട്ട് ചെയ്യുന്നു.
മൊത്തം ബിസിനസിന്റെ 38 ശതമാനം വരുന്ന അമേരിക്കൻ വരുമാനം 17% വളർച്ച നേടി.
• അമേരിക്കൻ വിപണികളിൽ കമ്പനി ഉത്പന്നങ്ങൾക്കുണ്ടായ അസാധാരണ വിലയിടിവും വിൽപനയുടെ അളവിലെ കുറവും മൂലം ഇബിറ്റ്ഡ വർഷികാടിസ്ഥാനത്തിൽ 73.4 ശതമാനം കുറഞ്ഞു 42 കോടി രൂപയിലെത്തി. ഇബിറ്റ്ഡ മാർജിൻ പാദാനുപാദം 430 ബേസിസ് പോയിന്റ് ചുരുങ്ങി.
• സ്ട്രൈഡ്സ്സിൽ നിന്നും വിഭജിക്കപ്പെട്ടു രൂപം കൊണ്ട സ്റ്റെലിസ് ബയോ ഫാർമ 2022 സാമ്പത്തിക വർഷത്തിൽ $17.7 മില്യൺ വരുമാനം
നേടി. 2024-ഓടെ ഇത് $85 മില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
• അടിസ്ഥാന വികസനം, വർധിച്ച ഓർഡറുകൾ, മികച്ച പണമൊഴുക്ക്, ചെലവ് ചുരുക്കൽ എന്നിവയിലൂടെ FY22-FY24E കാലഘട്ടത്തിൽ വരുമാനത്തിൽ 20 ശതമാനം CAGR ലാഭം പ്രതീക്ഷിക്കുന്നു.
• 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസ പാദത്തിൽ തൊഴിലാളി അനുബന്ധ ചിലവ്, പ്രവർത്തന ചിലവ്, മറ്റു ചിലവുകൾ എന്നിവയിൽ 16% വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ ഗതാഗത ചെലവ് 60 കോടി രൂപയിൽ നിന്നും 75 കോടി രൂപയായി വർധിച്ചു.
• പല തിരിച്ചടികൾ ഉണ്ടായെങ്കിലും സ്ട്രൈഡ്സ് അതിന്റെ പടിപടിയായുള്ള വളർച്ച തുടരുകയാണ്. മുന്നോട്ടു പോകുന്തോറും കമ്പനി ലാഭം കൂട്ടി, പണത്തിന്റെ ഒഴുക്ക് വർദ്ധിപ്പിച്ചു, ചിലവുകളും കടവും കാര്യമായി കുറച്ചു കൊണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ ഉത്പന്നങ്ങൾ അമേരിക്കൻ വിപണികളിൽ ഇറക്കുന്നതും ലാഭരഹിത വ്യാപാരത്തിൽ നിന്നും പിന്മാറുന്നതും നേട്ടമുണ്ടാക്കാൻ സഹായിക്കും. ആയതിനാൽ സ്ട്രിഡസ്ന്റെ ഓഹരിക്ക് FY24E EPS ന്റെ 14x ആയ 355 രൂപ ലക്ഷ്യ വില പ്രതീക്ഷിച്ച് വാങ്ങി സമാഹരിക്കാവുന്നതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/06/23183954/Strides-Pharma-Science-Ltd.pdf