ഹിൻഡാൽകോ BSE CODE: 500440 NSE CODE: HINDALCO വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (316 രൂപ, 22/6/2022), ലക്ഷ്യം - 473 രൂപ); ലാഭം 50% അമേരിക്കയിലും യൂറോപ്പിലുമുള്ള...
ഹിൻഡാൽകോ
BSE CODE: 500440
NSE CODE: HINDALCO
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (316 രൂപ, 22/6/2022), ലക്ഷ്യം - 473 രൂപ); ലാഭം 50%
അമേരിക്കയിലും യൂറോപ്പിലുമുള്ള വികസിത രാഷ്ട്രങ്ങൾ മാന്ദ്യ ഭീഷണിനേരിടുന്നതിനാലും അലൂമിനിയത്തിന്റെ വിലയിടിവിനാലും കമ്പനി നടത്തുന്ന ഭീമമായ മൂലധന നിക്ഷേപം മൂലവും ഹിൻഡാൽകോയുടെ ഓഹരി വില 2022 മാർച്ച് മാസത്തിലെ അതിന്റെ മൂർധന്യത്തിൽ നിന്ന് 50%-ത്തോളം ഇടിഞ്ഞിരിക്കയാണ്.
എങ്കിലും, ഹിൻഡാൽകോയുടെ പ്രവർത്തന ലാഭത്തിൽ 60% ത്തോളം അതിന്റെ പരിവർത്തന പ്രക്രിയയിൽ നിന്നും നേടുന്നതാണെന്നും അസംസ്‌കൃത വിഭവങ്ങളുടെ വിലവർദ്ധനവ് ഇത്തരം കമ്പനികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും മനസ്സിലാക്കാത്തതുകൊണ്ടാണ് നിക്ഷേപകർക്ക് ഈ ഓഹരിയുടെ കാര്യത്തിൽ വിശ്വാസം കുറയുന്നത്.
അലൂമിനിയത്തിന്റെ അടിത്തറ വളരെ ശക്തമാണെന്നും ഇപ്പോഴത്തെ വിലയായ ടണ്ണിന് $2500 ൽനിന്ന് കാര്യമായി വീഴ്ച ഉണ്ടാകാനിടയില്ല എന്നും ഞങ്ങൾ വിശ്വസിക്കുന്നു. എന്നിരുന്നാലും ചൈന കയറ്റുമതി വർധിപ്പിക്കുന്നതോടെ ആഗോളതലത്തിൽ അലൂമിനിയത്തിന്റെ ദൗർലഭ്യം കുറയാൻ സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് അലൂമിനിയത്തിന്റെ LME വില 2023E ൽ ടണ്ണിന് 2,600 യുഎസ് ഡോളറാകുമെന്നും 2024E സാമ്പത്തിക വർഷ അവസാനത്തോടെ $2400 ആകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇബിറ്റ്ഡ 2023 വർഷാന്ത്യത്തിൽ 3% വും 2024 വർഷാന്ത്യത്തിൽ 6% വും കുറക്കുന്നു. ലാഭം കുറയുന്നതിനാൽ നോവലിസിന്റെ മൂല്യവും പ്രവർത്തന ലാഭവും തമ്മിലുള്ള അനുപാതം 6x ആയും ഇതിന്റെ ഇന്ത്യൻ പ്രവർത്തനത്തിന് 4x ആയുo കണക്കാക്കുന്നതിനാൽ ഓഹരിയുടെ ലക്ഷ്യ വില നിലവിലുള്ള 573 രൂപയിൽനിന്ന് 473 രൂപയായി ഞങ്ങൾ കുറയ്ക്കുന്നു. നിലവിലെ ഓഹരി വിലയിൽ നോവെല്ലിസിനെ FY24E EV/EBITDA യുടെ 6x ആയും ഇന്ത്യൻ ബിസിനസ് FY24E EV/EBITDA യുടെ 4x ആയും ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വിലയുടെ അടുത്തു നിൽക്കുന്നു. ആയതിനാൽ ഓഹരികൾ ലക്ഷ്യ വില 73 രൂപയായി കണക്കാക്കി വാങ്ങാവുന്നതാണ്.
2024 സാമ്പത്തിക വർഷാന്ത്യത്തോടെ ഹിൻഡാൽകോ ഓഹരികളുടെ മൂല്യ / ഇബിറ്റ്ഡ അനുപാതം 4.0 ഉം വില/ബുക്ക് വില അനുപാതം 0.7x -ഉം ഓഹരി വരുമാനം 13% ഉം ആയി കണക്കാക്കുന്നു. 2023 സാമ്പത്തിക വർഷാന്ത്യത്തോടെ കമ്പനിയുടെ കടബാധ്യത / ഇബിറ്റ്ഡ ബാലൻസ് ഷീറ്റ് പ്രകാരം 1.3x ആകുന്നതാണ്. വികസന പദ്ധതികളിൽ ഇനിയും പണം മുടക്കാത്ത പക്ഷം 2026 സാമ്പത്തിക വർഷത്തിൽ കമ്പനി കട വിമുക്തം ആകുന്നതാണ്. 2023 സാമ്പത്തിക വർഷം മുതൽ 2027 സാമ്പത്തികവർഷ അന്ത്യംവരെ ഉണ്ടാക്കാൻ കഴിയുന്ന കമ്പനിയുടെ സ്വയാർജിത വരുമാനമായ $8 ബില്യൺ കണക്കിൽ മാത്രം സൂക്ഷിക്കാതെ ഇതുപയോഗിച്ച് 70%- ത്തോളം മൂലധന നിക്ഷേപ വളർച്ച കൈവരിക്കാവുന്നതും തന്മൂലം ഇരട്ടിയോളം വരുമാനം കൈവരിക്കാൻ കഴിയുന്നതുമാണ്. ടണ്ണിനു 100 അമേരിക്കൻ ഡോളർ വില വ്യത്യാസം അലൂമിനിയത്തിന് ഉണ്ടായാൽ അതിന്റെ ലക്ഷ്യ വിലയിൽ 3% ത്തോളം വ്യത്യാസം ഉണ്ടാകുന്നതാണ് അതിനാൽ ഓഹരി വാങ്ങാം എന്ന നിർദ്ദേശം ഞങ്ങൾ ആവർത്തിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്റർനാഷണൽ റിസേർച്ചിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/06/23183952/Hindalco-Company-Update-Centrum-22062022.pdf