ഇൻഫോ എഡ്‌ജ് ലിമിറ്റഡ് BSE CODE: 532777 NSE CODE: NAUKRI വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (3673 രൂപ, 21/6/2022), ലക്ഷ്യം - 4865 രൂപ); ലാഭം 32% ഓൺലൈൻ പരസ്യ...
ഇൻഫോ എഡ്‌ജ് ലിമിറ്റഡ്
BSE CODE: 532777
NSE CODE: NAUKRI
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (3673 രൂപ, 21/6/2022), ലക്ഷ്യം - 4865 രൂപ); ലാഭം 32%
ഓൺലൈൻ പരസ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇൻഫോ എഡ്ജ് (ഇന്ത്യ) ആവശ്യകതയിലെ തള്ളിക്കയറ്റം മൂലം വളർച്ചയിലേക്ക് നയിക്കപ്പെടുകയാണ്. ജോലി നേടുന്നതിന് നൗകരി ഡോട്ട് കോം (naukri.com) എന്ന പോർട്ടൽ, വിവാഹത്തിനുള്ള വധു / വരന്മാരെ കണ്ടെത്തുന്നതിന് ജീവൻ സാത്തി ഡോട്ട് കോം (jeevansaathi.com) എന്ന വെബ്സൈറ്റ്, ഭൂമി ഇടപാടുകൾക്കായി 99 ഏകേർസ് ഡോട്ട് കോം (99acres.com) എന്ന പോർട്ടൽ, വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങൾക്ക് ശിക്ഷ ഡോട്ട് കോം (shiksha.com) എന്നീ ഓൺലൈൻ സേവനങ്ങൾ കമ്പനി നൽകുന്നു.
• 2022 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ പാദത്തിൽ മുൻവർഷ സമാന കാലത്തേക്കാൾ 57.4 ശതമാനവും മുൻ തൈമാസ പാദത്തേക്കാൾ 12.2 ശതമാനവും വർധനവോടെ 473 കോടി രൂപയുടെ വരുമാനം നേടുകയുണ്ടായി. നിയമനങ്ങളുടെയും ഭൂമി ഇടപാടുകളുടെയും പിൻബലത്തിൽ 2022 സാമ്പത്തിക വർഷത്തിൽ 40.9 ശതമാനം വരുമാനം വർദ്ധിച്ചു 1889 കോടിരൂപ നേടുകയുണ്ടായി.
• ആകെ ബില്ല് ചെയ്ത തുക ത്രൈമാസ പാദത്തിൽ വാർഷിക അടിസ്ഥാനത്തിൽ 52.5 ശതമാനം ഉയർന്ന് 649.3 കോടി രൂപയും 2022 സാമ്പത്തിക വർഷത്തിൽ ഇത് 58.7 ശതമാനം ഉയർന്ന് 1866 രൂപയും ആവുകയുണ്ടായി.
• 2022 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ പാദത്തിൽ മാത്രം മുൻപാദത്തെ അപേക്ഷിച്ച് പ്രവർത്തനലാഭം 49.4 ശതമാനം അഥവാ 1822 അടിസ്ഥാന സൂചിക വർദ്ധിക്കുകയും ഇത് മുൻ വർഷം ഇതേകാലയളവിനേക്കാൾ 191.2 ശതമാനം അഥവാ 3,360 അടിസ്ഥാന സൂചിക വർദ്ധിച്ച 73.2 ശതമാനം ആവുകയും ചെയ്തു. 2022 സാമ്പത്തികവർഷത്തെ അറ്റലാഭത്തിൽ 808.5 ശതമാനത്തിന്റെ വർധനവോടെ 12808 കോടിരൂപ ആയതായി റിപ്പോർട്ട് ചെയ്യുന്നു.
• ജോലി സാദ്ധ്യതകൾ ഉയരുകയും കെട്ടിട നിർമാണ രംഗത്ത് തിരിച്ചുവരവ് കാണുകയും ചെയ്യുന്നതിനാൽ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
• കെട്ടിട നിർമാണ രംഗത്തെ ശക്തമായ വളർച്ചയും ആഗോളതലത്തിൽ സമർഥരായ ഉദ്യോഗസ്ഥരുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വിടവ് കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ നിയമന സഹായ വ്യാപാരത്തിന്റെ മികച്ച സാധ്യതയാൽ കമ്പനി 2022 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ പാദത്തിൽ മുൻവർഷ സമാന കാലത്തേക്കാൾ 57.4%- വും മുൻ തൈമാസ പാദത്തേക്കാൾ 12.2 ശതമാനവും വർധനവോടെ 473 കോടി രൂപയുടെ ഏകീകൃതവരുമാനം നേടുകയുണ്ടായി.
• ബില്ലിങ്ങിലെ ശക്തമായ വളർച്ചയെത്തുടർന്ന് നിയമനസഹായം വിഭാഗത്തിൽ 2022-ന്റെ നാലാം ത്രൈമാസ പാദത്തിൽ മുൻ പാദത്തെക്കാൾ 15.7% ഉം മുൻ വർഷത്തെ സമാന പാദത്തേക്കാൾ 75.1% വളർച്ചയിൽ 366 കോടിരൂപയുടെ വരുമാന നേട്ടം ഉൾപ്പെടെ സാമ്പത്തിക വർഷം 2022 ഇൽ മുൻവർഷത്തേക്കാൾ 48 ശതമാനം വർദ്ധിച് 1182 കോടി രൂപ ആവുകയുണ്ടായി.
• ആയതിനാൽ SOTP നിർണ്ണയപ്രകാരം കമ്പനിയുടെ ഓഹരികൾ പുതുക്കിയ ലക്ഷ്യമായ 4865 രൂപക്ക് വാങ്ങാം എന്ന ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/06/24095918/INFO-EDGE-INDIA-LTD.pdf