image

23 Jun 2022 1:36 AM GMT

Buy/Sell/Hold

സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ വാങ്ങാം: സെൻട്രം ഇന്റർനാഷണൽ

MyFin Desk

സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ വാങ്ങാം:  സെൻട്രം ഇന്റർനാഷണൽ
X

Summary

സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ BSE CODE: 532725 NSE CODE: SOLARINDS വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (2748 രൂപ, 17/6/2022), ലക്ഷ്യം - 3400 രൂപ); ലാഭം 24% ശക്തമായ നിർദേശങ്ങളിലൂടെയും വലിയ അവസരങ്ങളിലൂടെയും സോളാർ ഇൻഡസ്ട്രീസ് ഇന്ത്യാ ലിമിറ്റഡ് (SOIL) അതിന്റെ ശക്തമായ വളർച്ചാ യാത്ര ഉന്നം വയ്ക്കുന്നതായി 2022 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ വരുമാനത്തിൽ 57% ഉം അറ്റ ലാഭത്തിൽ 60% ഉം […]


സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ BSE CODE: 532725 NSE CODE: SOLARINDS വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (2748 രൂപ, 17/6/2022), ലക്ഷ്യം - 3400 രൂപ); ലാഭം 24% ...

സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ

BSE CODE: 532725
NSE CODE: SOLARINDS

വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)

ഇന്നത്തെ വില (2748 രൂപ, 17/6/2022), ലക്ഷ്യം - 3400 രൂപ); ലാഭം 24%

ശക്തമായ നിർദേശങ്ങളിലൂടെയും വലിയ അവസരങ്ങളിലൂടെയും സോളാർ ഇൻഡസ്ട്രീസ് ഇന്ത്യാ ലിമിറ്റഡ് (SOIL) അതിന്റെ ശക്തമായ വളർച്ചാ യാത്ര ഉന്നം വയ്ക്കുന്നതായി 2022 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ വരുമാനത്തിൽ 57% ഉം അറ്റ ലാഭത്തിൽ 60% ഉം വളർച്ച നേടിയ ശക്തമായ 2022 സാമ്പത്തികവർഷത്തെ തുടർന്ന് 2023 ൽ 30% വരുമാനം വളർച്ചയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

താഴെപ്പറയുന്ന കാര്യങ്ങൾ വളർച്ചയെ സഹായിക്കുമെന്ന് കണക്കാക്കുന്നു.
1. സ്ഫോടക വസ്തുക്കൾ ഏറ്റവും ആവശ്യമുള്ള ഖനനവും അതിന് അനുബന്ധമായുള്ള വ്യവസായങ്ങൾ, കെട്ടിട നിർമാണ മേഖല, അടിസ്ഥാന സൗകര്യ വികസന മേഖല തുടങ്ങിയവയിലുള്ള വർധിച്ച മൂലധന നിക്ഷേപം.
2. പുതിയ വ്യവസായ സംരംഭങ്ങളിലൂടെ വിദേശ കമ്പോളങ്ങളിൽ സാന്നിധ്യം വളർത്തിയത്
3. സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തിയതിനെ തുടർന്ന് പ്രതിരോധ ഉപകരണ നിർമാണ മേഖലയിൽ രാജ്യത്ത് ഉണ്ടായ കാര്യമായ വളർച്ചയും തുടർന്ന് കമ്പനി അതിന്റെ ഉത്പന്നങ്ങൾ വൈവിധ്യവൽക്കരിച്ചതും.

സ്പോടക വസ്തുക്കൾ ആവശ്യമുള്ള വ്യവസായങ്ങൾ കമ്പനിക്ക് തുടർച്ചയായ വളർച്ച സാധ്യത നൽകുന്നു. സാമ്പത്തിക വർഷം 2022 -ൽ കോൾ ഇന്ത്യയ്ക്കു രണ്ടു വർഷത്തേക്ക് സ്പോടക വസ്തുക്കൾ കൊടുക്കുന്നതിനുള്ള 14.7 ബില്യൺ രൂപയുടെ ഓർഡർ ലഭിച്ചതിനാൽ വാർഷിക അടിസ്ഥാനത്തിൽ 202% വർധനവിന്റെ കുതിപ്പോടെ 25.1 ബില്യൺ രൂപയെന്ന അതിന്റെ എക്കാലത്തെയും മികച്ച അഭ്യന്തര ഓർഡർ രേഖപ്പെടുത്തി.

2022 സാമ്പത്തിക വർഷത്തിനുശേഷം 2022 മെയ് മാസത്തിൽ രണ്ടു വർഷത്തേക്ക് സ്ഫോടകവസ്തുക്കൾ നൽകുന്നതിനുള്ള 15.6 ബില്യൺ രൂപയ്ക്കുള്ള സിംഗറിനി കോളേരിസ് എന്ന കമ്പനിയുടെ ഓർഡർ ലഭിക്കുകയുണ്ടായി. ഇത് കൂടി ആയപ്പോൾ അന്താരാഷ്ട്ര കമ്പോളത്തിൽ കമ്പനിയുടെ സാമ്പത്തിക ദൃശ്യത ഒന്നുകൂടി ഉയർന്നു.

3400 രൂപ ലക്ഷ്യത്തോടെ OIL-ന്റെ ഓഹരികൾ വാങ്ങാവുന്നതാണ്.

സാമ്പത്തിക വർഷം 2022 മുതൽ 2024 വർഷാന്ത്യം വരെ 22% മുതൽ 29% വരെയുള്ള ശക്തമായ സഞ്ചിത ലാഭം കിട്ടുന്നതിനുള്ള സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു. താഴെ പറയുന്ന കാരണങ്ങളാൽ SOIL-ന്റെ വില നിർണ്ണയവും വളരെ ഉയർന്നു തന്നെ നിലനിൽക്കുന്നതാണ്.
1. സ്പോടന വസ്തു വ്യവസായത്തിന്റെ ശക്തമായ ലാഭവും വളർച്ച സാധ്യതയും കമ്പനിയുടെ വിപണിയിലെ മേൽക്കോയ്മയും കൂടാതെ ലൈസൻസ് പരിമിതപ്പെടുത്തിയതിനാൽ പുതിയവ കടന്നുവരുന്നതിനുള്ള ദുർഘടാവസ്ഥ;
2. പ്രതിരോധ ഉപകരണങ്ങളുടെ പ്രമുഖമായ സ്ഥാനവും വർദ്ധിച്ചുവരുന്ന ഉപയോഗവും.

മേൽ കാരണങ്ങളാൽ 2024 സാമ്പത്തിക വർഷം അന്ത്യത്തിൽ 42x വരുമാനം പ്രതീക്ഷിച്ചുകൊണ്ട് 3400 രൂപ ലക്ഷ്യംവെച്ച് SOIL-ന്റെ ഓഹരികൾ വാങ്ങുന്നതിനുള്ള നിർദ്ദേശം ഞങ്ങൾ ആവർത്തിക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്റർനാഷണൽ റിസേർച്ചിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

https://media.myfinpoint.com/wp-content/uploads/2022/06/21131517/Solar-Industries-India-Annual-Report-Analysis-Centrum-17062022.pdf