image

23 Jun 2022 12:38 AM GMT

Buy/Sell/Hold

ഹാവൽസ് ഇന്ത്യ ലിമിറ്റഡ് വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ

MyFin Desk

ഹാവൽസ് ഇന്ത്യ ലിമിറ്റഡ് വാങ്ങാം:  ജിയോജിത് ഫിനാൻഷ്യൽ
X

Summary

ഹാവൽസ് ഇന്ത്യ ലിമിറ്റഡ് BSE CODE: 517354 NSE CODE: HAVELLS വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1069 രൂപ, 17/6/2022), ലക്ഷ്യം - 1245 രൂപ); ലാഭം 16% വൈദ്യുതി ഉപഭോഗൃത വസ്തുക്കളുടെ നിർമ്മാണത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഒരു സ്ഥാപനമാണ് ഹാവൽസ്. സ്വിച്ച് ഗിയറുകൾ, കേബിളുകൾ, വൈദ്യുതി വയറുകൾ, ലൈറ്റ്കൾ അവ പിടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉപഭോകൃത വീട്ടുപകരണങ്ങൾ മുതലായവ അവരുടെ ഉൽപ്പന്ന ശൃംഖലയിൽ പെടുന്നു. • മികച്ച ഉത്പന്ന മിശ്രിതം […]


ഹാവൽസ് ഇന്ത്യ ലിമിറ്റഡ് BSE CODE: 517354 NSE CODE: HAVELLS വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1069 രൂപ, 17/6/2022), ലക്ഷ്യം - 1245 രൂപ); ലാഭം 16% വൈദ്യുതി...

ഹാവൽസ് ഇന്ത്യ ലിമിറ്റഡ്

BSE CODE: 517354
NSE CODE: HAVELLS

വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)

ഇന്നത്തെ വില (1069 രൂപ, 17/6/2022), ലക്ഷ്യം - 1245 രൂപ); ലാഭം 16%

വൈദ്യുതി ഉപഭോഗൃത വസ്തുക്കളുടെ നിർമ്മാണത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഒരു സ്ഥാപനമാണ് ഹാവൽസ്. സ്വിച്ച് ഗിയറുകൾ, കേബിളുകൾ, വൈദ്യുതി വയറുകൾ, ലൈറ്റ്കൾ അവ പിടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉപഭോകൃത വീട്ടുപകരണങ്ങൾ മുതലായവ അവരുടെ ഉൽപ്പന്ന ശൃംഖലയിൽ പെടുന്നു.

• മികച്ച ഉത്പന്ന മിശ്രിതം ഉണ്ടാക്കുന്നതിനും വിതരണശൃംഖല വികസിപ്പിക്കുന്നതിലും കമ്പോളത്തിലെ ഓഹരി വിഹിതം വർദ്ധിപ്പിക്കുന്നതിലുമാണ് ഹാവൽസ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

• അടിസ്ഥാന വികസന മേഖലയിലെ മുതൽമുടക്കിൽ നിന്നുള്ള വരുമാനവും ഭൂമി ഇടപാട് രംഗത്തുണ്ടായ ഉണർവും വിവേചനപരമായി ആവശ്യകത സൃഷ്ടിക്കുകയും ചെയ്ത കാരണങ്ങളാൽ വരുമാന വർദ്ധനവ് വളരെ ശക്തമായി നിലനിൽക്കുന്നു.

• ചെമ്പ് അടക്കമുള്ള സുപ്രധാനമായ അസംസ്കൃത വസ്തുക്കളുടെ വില കഴിഞ്ഞ ഏകദേശം ഒരു കൊല്ലമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ കമ്പനിയുടെ ലാഭത്തിന് ആഘാതം ഏറ്റിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറി വരുന്നതിന് ഇനിയും കുറച്ചു സമയം കൂടി വേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു.

• എന്നിരുന്നാലും ഉൽപ്പന്നങ്ങളുടെ പടിപടിയായുള്ള വിലവർധനവിലൂടെയും ചിലവ് നിയന്ത്രിക്കുന്നതിലൂടെയും ലാഭത്തിലുണ്ടായ ആഘാതം ലഘൂകരിക്കാൻ കഴിയുന്നതാണ്.

•പ്രതിപാദിക്കപ്പെട്ട ശക്തമായ വരുമാന പ്രതീക്ഷയാലും ശക്തമായ ബാലൻസ് ഷീറ്റിനാലും ഹാവെൽസിന്റെ ഓഹരികൾക്ക് 2024E ന്റെ 45x ഞങ്ങൾ വിലയിരുത്തുന്നു. ഓഹരി വിലയിൽ ശക്തമായ തിരുത്തൽ പ്രതീക്ഷിക്കുന്ന സ്ഥിതിക്ക് ഹാവെൽസിന്റെ ഓഹരി 1245 രൂപ വിലയെത്തുമെന്ന ലക്ഷ്യത്തിൽ വാങ്ങാവുന്നതാണ് എന്ന് ഞങ്ങൾ എടുത്തുകാട്ടുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

https://media.myfinpoint.com/wp-content/uploads/2022/06/21131515/Geojith.pdf