BSE CODE: 500520 NSE CODE: MMIN വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1156 രൂപ, 31/5/2022), ലക്ഷ്യം - 1498 രൂപ); ലാഭം 30% ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ Q4-ൽ വിൽപ്പനയിൽ...
BSE CODE: 500520
NSE CODE: MMIN
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (1156 രൂപ, 31/5/2022), ലക്ഷ്യം - 1498 രൂപ); ലാഭം 30%
ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ Q4-ൽ വിൽപ്പനയിൽ 12.8% വർദ്ധനാവുണ്ടായത് അടിത്തറയാക്കി മുതൽ മുടക്കാവുന്നതാണ് (ലക്ഷ്യ vila 1498 രൂപ).
രാജ്യം കോവിഡ് ആഘാതത്തിൽ നിന്നും മുക്തമായതോടെ ഗോഡ്ഫ്രെ ഫിലിപ്‌സ് ക്രമാനുഗതമായ തിരിച്ചു വരവിന്റെ പാതയിലാണ്. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ വിറ്റുവരവ്, പ്രവർത്തനലാഭം, അറ്റലാഭം, ഇവയിൽ യഥാക്രമം 3.6%,6.9%,8.9% എന്ന നിലയിൽ വളർച്ച രേഖപ്പെടുത്തുകയുണ്ടായി.
സിഗരറ്റു വില്പനയിൽ 12.8% വളർച്ച ഉണ്ടായതിന്റെ പിൻബലത്തിൽ പുകയില വിഭാഗ മൊത്തവരുമാനത്തിൽ 2.8% വളർച്ചയുണ്ടായി. TFS ഉൾപ്പെടെയുള്ള പുകയിലയിതര ഉൽപ്പന്നങ്ങളിൽ വാർഷിക അടിസ്ഥാനത്തിൽ മാന്ദ്യം തുടരുമ്പോഴും അസംസ്കൃത പുകയില അടക്കം അന്തർദേശീയ വ്യാപാരത്തിൽ 4-5% വളർച്ച നേടുകയുണ്ടായി.
ഓമിക്രോണിന്റെ കടന്നാക്രമണം ജനുവരി മാസത്തിൽ വ്യാപാരം ദുർബലപ്പെടുത്തി എങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ പൊതു കമ്പോളങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശക്തമായി തിരിച്ചു വന്നതായി മാനേജ്മെന്റ് വ്യക്തമാക്കി. കൂടാതെ ശക്തമായ DSFT കമ്പോളങ്ങളുള്ള പൂർവ്വ ദേശങ്ങളിൽ 64mm (Rs.6) സിഗരറ്റ് എത്തിക്കുകയും സഹോദര സ്ഥാപനമായ മെൽബോറോ വഴി വിൽപ്പന നടത്തുകയും ചെയ്യുക മൂലം ഏകദേശം25% ത്തിൽ അധികരിച്ച ശക്തമായ വളർച്ച കമ്പനി രേഖപ്പെടുത്തുകയും ചെയ്തു.
സിഗരറ്റിന്റെ വിറ്റുവരവിൽ 12% ഇടിവ് സംഭവിക്കുകയും മറ്റു ഉൽപ്പാദനചെലവിൽ 10.8% വർധനവും ഉണ്ടാവുകയും ചെയ്തെങ്കിലും 22%-ത്തോളം തൊഴിലാളി അനുബന്ധ ചിലവുകൾ കുറയ്ക്കാൻ സാധിച്ചതിനാൽ കമ്പനിയുടെ മൊത്ത ലാഭത്തിൽ നേരിയ കുറവ് മാത്രം സംഭവിച്ച് 52.4%(-79bp) കൈവരിച്ചു.
എന്നിരുന്നാലും പ്രവർത്തന ലാഭം 68 ബേസിസ് പോയിന്റ് (bps) വർദ്ധിച് 22.2% ആവുകയുണ്ടായി. കമ്പനി അതിന്റെ RSFT/DSFT വിഭാഗങ്ങളിൽ ശ്രദ്ധ അർപ്പിക്കുന്നതിനായി ഒന്നാം പാദത്തിൽ TSF ചില്ലറ വ്യാപാരം കോവിഡ് കാലത്തിനു മുമ്പ് എന്നപോലെ സജീവമാവുമെന്നുo അങ്ങനെ അഗാധമായ വീഴ്ചയിൽ നിന്നും ശക്തമായി തന്നെ തിരിച്ചു വരുമെന്നുമുള്ള കരുതുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്റർനാഷണൽ റിസേർച്ചിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/06/07162410/Godfrey-Phillips-India-Q4FY22-Result-Update-Centrum-31052022.pdf