image

8 Nov 2023 11:36 AM GMT

Bond

റിലയൻസ് 20000 കോടി ബോണ്ടുകൾ വഴി സമാഹരിക്കും

MyFin Desk

Reliance will raise Rs 20,000 crore through bonds
X

Summary

  • ഇഷ്യുവിന്റെ അടിസ്ഥാന വലുപ്പം 10,000 കോടിയും ഗ്രീൻ ഷൂ ഓപ്ഷൻ 10,000 കോടി രൂപയുമാണ്.
  • പത്തു വർഷത്തെ കാലാവധിയാണ് ബോണ്ടുകളക്ക് കമ്പനി നൽകുന്നത്.
  • നവംബർ 9-ന് രാവിലെ 10:30-11:30 മുതൽ ബിഎസ്ഇയുടെ ബോണ്ട് പ്ലാറ്റ്‌ഫോമിൽ വിൽപ്പന നടക്കും


ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ബോണ്ടുകൾ വഴി ആഭ്യന്തര വിപണിയിൽ നിന്ന് 20000 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു.. ഇന്ത്യയിലെ നോൺ-ബിഎഫ്‌എസ്‌ഐ സ്വകാര്യ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ആഭ്യന്തര ബോണ്ട് ഇഷ്യൂവാണിത്. 2020 ന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ ആഭ്യന്തര ബോണ്ട് ഇഷ്യൂവും കൂടിയാണിത്.

നവംബർ 9-ന് രാവിലെ 10:30-11:30 മുതൽ ബിഎസ്ഇയുടെ ബോണ്ട് പ്ലാറ്റ്‌ഫോമിലെ ഇലക്ട്രോണിക് ബുക്ക് മെക്കാനിസം വഴി നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) വിൽപ്പന നടക്കും. ഇഷ്യുവിന്റെ അടിസ്ഥാന വലുപ്പം 10,000 കോടിയും ഗ്രീൻ ഷൂ ഓപ്ഷൻ 10,000 കോടി രൂപയുമാണ്.

പത്തു വർഷത്തെ കാലാവധിയാണ് ബോണ്ടുകളക്ക് കമ്പനി നൽകുന്നത്. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ആൻഡ് കെയർ സ്ഥിരതയുള്ള വീക്ഷണത്തോടെ എഎഎ റേറ്റിംഗാണ് ബോണ്ടിന് നൽകിയിട്ടുള്ളത്. റിലയൻസ് പ്രത്യേകമായി സൂചിപ്പിച്ച എല്ലാ യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കും (ക്യുഐബി) സ്ഥാപന ഇതര നിക്ഷേപകർക്കും ബോണ്ടുകൾക്കായി ബിഎസ്ഇ ബോണ്ട് ഇബിപി പ്ലാറ്റ്‌ഫോമിൽ അപേക്ഷ സമർപ്പിക്കാം.

റിലയൻസ് ബോണ്ട് ഇഷ്യൂവിലൂടെ 20,000 കോടി രൂപ സമാഹരിച്ചാൽ, ഒരു ഇന്ത്യൻ കോർപ്പറേറ്റ് ബോണ്ടുകൾ വഴി സമാഹരിക്കുന്ന ഏറ്റവും വലിയ ഫണ്ടായി ഇത് വിലയിരുത്തും.

വിപണി മൂല്യമനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. പെട്രോകെമിക്കൽസ് റിഫൈനിംഗ് മുതൽ വയർലെസ് കമ്മ്യൂണിക്കേഷൻ സേവനങ്ങളും ഉപഭോക്തൃ ഉൽപ്പന്നങ്ങളും വരെ കമ്പനിയുടെ കീഴിലുണ്ട്. കമ്പനി 5Gയിലേക്ക് അതിവേഗം വികസിക്കാനും ഗ്രീൻ എനർജി, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിലാണ്.