image

3 Dec 2022 10:27 AM GMT

Bond

ഭാരത് ബോണ്ട് ഇടിഎഫിന്റെ നാലാം ഘട്ടം ആരംഭിച്ചു

MyFin Desk

etf bharat bond 4q
X

Summary

പുതിയ സീരിസ് അവതരിപ്പിക്കുന്നതിലൂടെ പ്രാരംഭഘട്ടത്തില്‍ 1,000 കോടി രൂപയും, ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെ 4,000 കോടി രൂപയും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


മുംബൈ: ഭാരത് ബോണ്ട് ഇടിഎഫിന്റെ നാലാമത്തെ ഘട്ടം ആരംഭിച്ചു. എഡല്‍വൈസ് മ്യൂച്വല്‍ ഫണ്ടുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അവതരിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് ആരംഭിച്ച ഇടിഎഫ് സബ്സ്‌ക്രിപ്ഷന്‍ എട്ടിന് അവസാനിക്കും. പുതിയ ഭാരത് ബോണ്ട് ഫണ്ട്, ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട് എന്നിവ 2033 ലാണ് മെച്വറാകുന്നത്.

പുതിയ സീരിസ് അവതരിപ്പിക്കുന്നതിലൂടെ പ്രാരംഭഘട്ടത്തില്‍ 1,000 കോടി രൂപയും, ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെ 4,000 കോടി രൂപയും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. (ഒരു സെക്യൂരിറ്റി ഇഷ്യൂവിനുള്ള ഡിമാന്‍ഡ് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെങ്കില്‍, ഇഷ്യൂവര്‍ ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള അവകാശം നല്‍കുന്ന വ്യവസ്ഥയാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍).

പൊതുമേഖല കമ്പനികളുടെ 'എഎഎ' റേറ്റിംഗുള്ള ബോണ്ടുകളില്‍ മാത്രമാണ് ഭാരത് ബോണ്ട് ഇിടഫ് നിക്ഷേപം നടത്തുന്നത്. ഫണ്ട് സമാഹരിക്കുന്ന തുക കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധന ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ഇതുവരെ 2023, 2025, 2030, 2031, 2031 എന്നിങ്ങനെ അഞ്ച് മെച്യൂരിറ്റി കാലാവധിയില്‍ ഭാരത് ബോണ്ട് ഇടിഎഫുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019 മുതല്‍ ഇതുവരെ ഈ ഇടിഎഫിന്റെ കൈകാര്യ ആസ്തി 50,000 കോടി രൂപയ്ക്ക് മുകളിലാണ്.