10 March 2022 4:35 AM
Summary
ക്രിപ്റ്റോ കറന്‍സികളിലെ ആദ്യ പേരുകാരനായ ബിറ്റ്കോയിനിന്റെ പിതാവ് ആരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ഒരു മറുപടി കിട്ടും. സതോഷി നാക്കാമോട്ടോ. ഇത് വ്യക്തിയാണോ, ഒരു കൂട്ടം ആളുകളാണോ അതോ സ്ഥാപനമാണോ എന്ന് ബിറ്റ്കോയിന്‍ പിറവിയെടുത്ത് 13 വര്‍ഷം കഴിഞ്ഞിട്ടും വ്യക്തത വന്നിട്ടില്ല. എന്നാല്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റ് ഈ അവ്യക്തതയ്ക്ക് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ആഗോളരംഗത്ത് പ്രമുഖ കോര്‍പ്പറേറ്റ് ബാങ്കുകളായ സാംസങ് (Samsung), തോഷിബ (Toshiba), നാക്കാമിച്ചി (Nakamichi), മോട്ടോറോള (Motorola) എന്നീ കമ്പനികളുടെ […]
ക്രിപ്റ്റോ കറന്‍സികളിലെ ആദ്യ പേരുകാരനായ ബിറ്റ്കോയിനിന്റെ പിതാവ് ആരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ഒരു മറുപടി കിട്ടും. സതോഷി നാക്കാമോട്ടോ. ഇത് വ്യക്തിയാണോ, ഒരു കൂട്ടം ആളുകളാണോ അതോ സ്ഥാപനമാണോ എന്ന് ബിറ്റ്കോയിന്‍ പിറവിയെടുത്ത് 13 വര്‍ഷം കഴിഞ്ഞിട്ടും വ്യക്തത വന്നിട്ടില്ല. എന്നാല്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റ് ഈ അവ്യക്തതയ്ക്ക് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.
ആഗോളരംഗത്ത് പ്രമുഖ കോര്‍പ്പറേറ്റ് ബാങ്കുകളായ സാംസങ് (Samsung), തോഷിബ (Toshiba), നാക്കാമിച്ചി (Nakamichi), മോട്ടോറോള (Motorola) എന്നീ കമ്പനികളുടെ പേരനുള്ളില്‍ 'സതോഷി നാക്കാമോട്ടോ' എന്ന നാമം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് ട്വിറ്റീലൂടെ ചൂണ്ടിക്കാട്ടിയത്. പേരിന് സമാനമായ അക്ഷങ്ങള്‍ക്ക് മേല്‍ വട്ടമിട്ട ചിത്രമാണ് മസ്‌ക് പങ്കുവെച്ചത്. ഇത് ഒന്നിച്ച് വായിച്ചാല്‍ സതോഷി നാക്കാമോട്ടോ എന്നാകും. എന്തായാലും സംഭംവം ഡിജിറ്റല്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് ഈ ട്വീറ്റിനോട് പ്രതികരിച്ചത്.
— Elon Musk (@elonmusk) March 9, 2022
ഇളകി സൈബര്‍ ലോകം
പുതിയ ട്വീറ്റ് വന്നതോടെ ഇതിലെ സത്യാവസ്ഥ എന്താണെന്ന ചര്‍ച്ച സൈബര്‍ ലോകത്തുള്‍പ്പടെ ചൂടുപിടിച്ചു. ഏറ്റവും വലിയ ക്രിപ്റ്റോ ഇന്‍ഫ്ളുവന്‍സര്‍ ആയിട്ടാണ് ഇലോണ്‍ മസ്‌കിനെ ആഗോളതലത്തില്‍ പലരും കാണുന്നത്. ഷിബ, ഇനു, ഫ്ളോക്കി, ഡോഷ് തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളെ പറ്റിയുള്ള മസ്‌കിന്റെ ട്വീറ്റുകളെ ലക്ഷക്കണക്കിന് ആളുകളാണ് സ്ഥിരമായി ഫോളോ ചെയ്യുന്നത്. യുക്രൈനിലേക്ക് സ്റ്റാര്‍ ലിങ്ക് സ്റ്റേഷനുകളുടെ സേവനം ലഭ്യമാക്കിയെന്ന് അറിയിച്ചതോടെ ട്വിറ്ററിലുള്‍പ്പടെ മസ്‌കിനുണ്ടായിരുന്ന ഫോളോവേഴ്സിന്റെ എണ്ണം കൂടിയിരുന്നു.
ഇലോണ്‍ മസ്‌കോ?
സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് സതോഷി നാക്കാമോട്ടോ എന്ന തരത്തില്‍ 2017ല്‍ പ്രചരണങ്ങള്‍ വന്നിരുന്നു. ഇലോണ്‍ മസ്‌ക് ഇത് തള്ളുകയും ചെയ്തു.
2009ല്‍ പിറവികൊണ്ട ബിറ്റ്കോയിന്‍ ഇന്ന് ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാന്‍ പ്രാപ്തമായ വിധം വളര്‍ന്ന് കഴിഞ്ഞു. 13 വര്‍ഷം കൊണ്ട് 75 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ ബിറ്റ്കോയിനാണ് ഇന്ന് ലോകത്തുള്ളത്. ക്രിപ്റ്റോ ഇടപാടുകളിലെ നല്ലൊരു ഭാഗവും ബിറ്റ്കോയിനുകളായിട്ടാണ്. ബിറ്റ്കോയിനിന് രൂപം നല്‍കിയ സതോഷി നാക്കാമോട്ടോ ആരെന്നറിയാന്‍ ഒരു തെളിവ് പോലും തുടക്കം മുതല്‍ അവശേഷിപ്പിച്ചിട്ടില്ല.
ഇ-മെയിലുകള്‍ മുതല്‍ ഇന്റര്‍നെറ്റ് ഗ്രൂപ്പുകളില്‍ വരെ വളരെ പഴുതടച്ചാണ് ബിറ്റ്കോയിന്‍ സംബന്ധിച്ച നീക്കങ്ങള്‍ സതോഷി നടന്നത്. സതോഷി ആരെന്നറിയാന്‍ സൈബര്‍ ഇടങ്ങളില്‍ ലോകത്തെ വിവിധ പോലീസ് സേന വല വിരിച്ചിട്ടും നിരാശയായിരുന്നു ഫലം. താനാണ് സതോഷി എന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കംപ്യൂട്ടര്‍ സയന്റിസ്റ്റായ ക്രെയിഗ് റൈറ്റ് 2016ല്‍ രംഗത്തെത്തിയെങ്കിലും ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു.