image

28 Jan 2023 6:23 AM

Market

ഇന്ത്യന്‍ ബാങ്കുകളിലെ അദാനി ഗ്രൂപ്പിന്റെ ബാധ്യത 33%: ജെഫ്രീസ്

MyFin Desk

Adani news
X

Summary

  • 2016 ല്‍ അദാനി ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം കടം 86 ശതമാനമായിരുന്നു. ഇത് 2022 ല്‍ 33 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ കമ്പനിക്ക് ഗണ്യമായ കടം ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സാമ്പത്തിക വിശകലന സ്ഥാപനമായ ജെഫ്രീസിന്റെ റിപ്പോര്‍ട്ട്. 2016 ല്‍ അദാനി ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം കടം 86 ശതമാനമായിരുന്നു. ഇത് 2022 ല്‍ 33 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ജെഫ്രീസിന്റെ അനുമാനത്തില്‍ കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഗ്രൂപ്പ് അതിന്റെ കടം വൈവിധ്യവത്കരിച്ചിട്ടുണ്ട്. ബോണ്ടുകളിലയെും വിദേശ ബാങ്കുകളിലെയും കടം യഥാക്രമം 37 ശതമാനം, 18 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. എന്നാല്‍, രാജ്യത്തെ ബാങ്കുകളിലെ വായ്പ 0.5 ശതമാനമാണ്. ഇതില്‍ 0.7 ശതമാനം പൊതുമേഖല ബാങ്കുകളിലും 0.3 ശതമാനം സ്വാകാര്യ ബാങ്കുകളിലുമാണ്.


ഗ്രൂപ്പിന്റെ കമ്പനികളിലുടനീളമുള്ള കണ്‍സോളിഡേറ്റഡ് മൊത്ത കടം 1.9 ലക്ഷം കോടി രൂപയും, അറ്റ കടം 1.6 ലക്ഷം കോടി രൂപയുമാണ്. സിമന്റ് ബിസിനസ്സ് ഏറ്റെടുത്തത് ഏകദേശം 60,000 കോടി രൂപയുടെ ബാധ്യത കൂടി വര്‍ധിപ്പിച്ചു. എന്നാല്‍ ഇത് പണമൊഴുക്ക് ഉയര്‍ത്തുമെന്നും ജെഫ്രീസ് കണക്കാക്കുന്നു. 2016 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍, അറ്റ കടത്തിന്റെ അളവ് 0.7 ലക്ഷം കോടി രൂപയില്‍ നിന്ന് 1.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് ഗ്രൂപ്പിന്റെ കമ്പനികളിലെ മൂലധന ചെലവിനെ പ്രതിഫലിപ്പിക്കുന്നുവെന്നുമാണ് ജെഫ്രീസിന്റെ അഭിപ്രായം.