6 Jun 2023 7:04 AM GMT
Summary
- നിക്ഷേപകര്‍ പലിശ നിരക്കുകളിലെ വ്യക്തതയ്ക്ക് കാക്കുന്നു
- വെള്ളിവിലയിലും ഇന്ന് വര്‍ധന
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വർധനയിലേക്ക് തിരിച്ചെത്തി. ജൂണ്‍ 3ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയുടെ ഇടിവ് പ്രകടമായിരുന്നു. അതിനു ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5560 രൂപയാണ്, 30 രൂപയുടെ വര്‍ധന. പവന് 44,480 രൂപയാണ് വില, 240 രൂപയുടെ വര്‍ധന.
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വവും റിസര്‍വ് ബാങ്കിന്‍റെ ധനനയ അവലോകന യോഗം നടക്കുന്നതും നിക്ഷേപകരെ സ്വാധീനിക്കും എന്നതിനാല്‍ സ്വര്‍ണവില അടുത്ത രണ്ട് ദിവസങ്ങളില്‍ വലിയ മാറ്റങ്ങളിലേക്ക് പോകില്ലെന്നാണ് വിപണി വിദഗ്‍ധര്‍ വിലയിരുത്തുന്നത്. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു.
മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണ വിലയില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഇടിവാണ് പ്രകടമായത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6065 രൂപയാണ്, 32 രൂപയുടെ വര്‍ധന പവന് 48,520 രൂപ. 256 രൂപയുടെ വര്‍ധന.
ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.63 എന്ന നിലയിലാണ്.വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 30 പൈസയുടെ വര്‍ധനയോടെ 78 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില 624 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 2.40 രൂപയുടെ വര്‍ധന.