image

21 Oct 2022 12:22 AM GMT

Gold

സ്വര്‍ണവില താഴേയ്ക്ക്: പവന് 37,000ല്‍ എത്തി

MyFin Desk

സ്വര്‍ണവില താഴേയ്ക്ക്: പവന് 37,000ല്‍ എത്തി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,625 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,045 രൂപയാണ്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായിരുന്നു. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 61.50 […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,625 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,045 രൂപയാണ്.

കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായിരുന്നു. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 61.50 രൂപയായി. എട്ട് ഗ്രാമിന് 492 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 82.91ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.89 എന്ന നിലയിലായിരുന്നു രൂപ.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 92.77 യുഎസ് ഡോളറായിട്ടുണ്ട്. ഇന്ന് ആഭ്യന്തര വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 316.26 പോയിന്റ് ഉയര്‍ന്ന് 59,519.16ലും എന്‍എസ്ഇ നിഫ്റ്റി 83.50 പോയിന്റ് ഉയര്‍ന്ന് 17,647.45ലും എത്തി. വ്യാഴാഴ്ച്ച വിദേശ നിക്ഷേപകര്‍ 1864.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി അറ്റ വാങ്ങലുകാരായെന്നും എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.