image

19 Oct 2022 12:16 AM GMT

Gold

സ്വര്‍ണം തിളങ്ങി: പവന് 104 രൂപ വര്‍ധന

MyFin Desk

സ്വര്‍ണം തിളങ്ങി: പവന് 104 രൂപ വര്‍ധന
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 104 രൂപ വര്‍ധിച്ച് 37,240 രൂപയായി. ഗ്രാമിന് 13 രൂപ വര്‍ധിച്ച് 4,655 രൂപയായിട്ടുണ്ട്. ഈ മാസം 15 മുതല്‍ 18 വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 37,160 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ പവന്റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 112 രൂപ വര്‍ധിച്ച് 40,624 രൂപയായിട്ടുണ്ട്. ഗ്രാമിന് 14 രൂപ വര്‍ധിച്ച് 5,078 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 30 പൈസ കുറഞ്ഞ് 61.50 രൂപയായിട്ടുണ്ട്. […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 104 രൂപ വര്‍ധിച്ച് 37,240 രൂപയായി. ഗ്രാമിന് 13 രൂപ വര്‍ധിച്ച് 4,655 രൂപയായിട്ടുണ്ട്. ഈ മാസം 15 മുതല്‍ 18 വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 37,160 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ പവന്റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 112 രൂപ വര്‍ധിച്ച് 40,624 രൂപയായിട്ടുണ്ട്. ഗ്രാമിന് 14 രൂപ വര്‍ധിച്ച് 5,078 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 30 പൈസ കുറഞ്ഞ് 61.50 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 492 രൂപയാണ് വിപണി വില.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരി വാങ്ങലിലെ വര്‍ദ്ധനവും, ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡും വിപണിക്ക് മികച്ച തുടക്കം നല്‍കി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 382.43 പോയിന്റ് ഉയര്‍ന്ന് 59,343.03 ലും, നിഫ്റ്റി 98.45 പോയിന്റ് നേട്ടത്തോടെ 17,585.40 ലുമാണ് വ്യാപാരം നടത്തുന്നത്.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കു പുറമേ പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ടൈറ്റന്‍, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ്. എച്ച്സിഎല്‍ ടെക്നോളജീസ്, എസ്ബിഐ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 82.34 ആയിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ ഉണര്‍വും വിദേശ നിക്ഷേപത്തിന്റെ വരവുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.34 യുഎസ് ഡോളറായിട്ടുണ്ട്.