image

7 Oct 2022 6:10 AM GMT

Forex

രൂപ സര്‍വകാല തകര്‍ച്ചയില്‍ തന്നെ: 15 പൈസ താഴ്ന്ന് 82.32ല്‍

MyFin Desk

രൂപ സര്‍വകാല തകര്‍ച്ചയില്‍ തന്നെ: 15 പൈസ താഴ്ന്ന് 82.32ല്‍
X

Summary

മുംബൈ: ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് എക്കാലത്തേയും കുറഞ്ഞ നിരക്കായ 82.32ല്‍ എത്തി. ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനയും വിപണിയില്‍ നിന്നും വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.19 എന്ന നിലയിലായിരുന്നു രൂപ. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.32ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില 0.82 ശതമാനം വര്‍ധിച്ച് ബാരലിന് 95.19 ഡോളറായിട്ടുണ്ട്. ആഗോള വിപണിയിലെ […]


മുംബൈ: ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് എക്കാലത്തേയും കുറഞ്ഞ നിരക്കായ 82.32ല്‍ എത്തി. ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനയും വിപണിയില്‍ നിന്നും വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.19 എന്ന നിലയിലായിരുന്നു രൂപ. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.32ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില 0.82 ശതമാനം വര്‍ധിച്ച് ബാരലിന് 95.19 ഡോളറായിട്ടുണ്ട്.

ആഗോള വിപണിയിലെ മോശം പ്രവണതകളുടെ ചുവടുപിടിച്ച് വിപണി നഷ്ടത്തില്‍ കലാശിച്ചു. സെന്‍സെക്‌സ് 30.81 പോയിന്റ് അഥവാ 0.05 ശതമാനം നഷ്ടത്തില്‍ 58,191.29 ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 17.15 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞു 17,314.65 യിലും ക്ലോസ് ചെയ്തു. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍.

ടൈറ്റന്‍, പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഗ്രാസിം എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.