27 Sep 2022 10:06 AM GMT
Summary
ഓറിയെന്റ ബെല്ലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.02 ശതമാനം ഉയർന്നു. ഹൊസ്‌കോട്ട് പ്ലാന്റിന്റെ (ബെംഗളൂരു, കർണാടക) 34 കോടി രൂപയുടെ വിപുലീകരണം ഷെഡ്യൂളിന് മുമ്പേ പൂർത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചതിന് ശേഷമാണ് വില ഉയർന്നത്. ഇതോടെ മൊത്തം ശേഷി പ്രതിവർഷം 32 എംഎസ്എമ്മിൽ നിന്നും 33.8 എംഎസ്എം ആയി ഉയരും. കഴിഞ്ഞ രണ്ടു വർഷമായി സെറാമിക്, വിട്രിഫൈഡ് ടൈലുകളുടെ നിർമ്മാതാക്കളായ കമ്പനി, അതിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും കാര്യമായ നിക്ഷേപം നടത്തിയിരുന്നു. വിപണനവും, വിതരണവും ശക്തിപ്പെടുത്തുന്നതിനു നടത്തിയ നിക്ഷേപങ്ങൾക്ക് […]
ഓറിയെന്റ ബെല്ലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.02 ശതമാനം ഉയർന്നു. ഹൊസ്‌കോട്ട് പ്ലാന്റിന്റെ (ബെംഗളൂരു, കർണാടക) 34 കോടി രൂപയുടെ വിപുലീകരണം ഷെഡ്യൂളിന് മുമ്പേ പൂർത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചതിന് ശേഷമാണ് വില ഉയർന്നത്. ഇതോടെ മൊത്തം ശേഷി പ്രതിവർഷം 32 എംഎസ്എമ്മിൽ നിന്നും 33.8 എംഎസ്എം ആയി ഉയരും.
കഴിഞ്ഞ രണ്ടു വർഷമായി സെറാമിക്, വിട്രിഫൈഡ് ടൈലുകളുടെ നിർമ്മാതാക്കളായ കമ്പനി, അതിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും കാര്യമായ നിക്ഷേപം നടത്തിയിരുന്നു. വിപണനവും, വിതരണവും ശക്തിപ്പെടുത്തുന്നതിനു നടത്തിയ നിക്ഷേപങ്ങൾക്ക് പുറമെയാണിത്. ഈ പദ്ധതിയിൽ 70 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ന് 635 രൂപ വരെ ഉയർന്ന ഓഹരി, 2.27 ശതമാനം നേട്ടത്തിൽ 612.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.