23 Sept 2022 1:36 AM
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000 കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 37,200 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 424 രൂപ വര്‍ധിച്ച് 40,584 രൂപയിലെത്തി. 5,073 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് 20 പൈസ വര്‍ധിച്ച് 63.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000 കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 37,200 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 424 രൂപ വര്‍ധിച്ച് 40,584 രൂപയിലെത്തി. 5,073 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് 20 പൈസ വര്‍ധിച്ച് 63.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 505.60 രൂപയായി.
വെള്ളിയാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ ആദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞ് 81 ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 81.08 എന്ന നിലയിലായിരുന്നു രൂപ.
ആഭ്യന്തര വിപണിയില്‍, ബിഎസ്ഇ സെന്‍സെക്സ് 558.59 പോയിന്റ് ഇടിഞ്ഞ് 58,561.13 ലും, എന്‍എസ്ഇ നിഫ്റ്റി 153.10 പോയിന്റ് ഇടിഞ്ഞ് 17,476.70 ലും വ്യാപാരം നടത്തുന്നു (ഉച്ചയ്ക്ക് 12 പിഎം പ്രകാരം). എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 2,509.55 കോടി രൂപയുടെ ഓഹരികള്‍ വിറ്റതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്നലെ മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായി.