20 Sep 2022 11:52 PM GMT
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 36,760 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 39,968 രൂപയിലെത്തി. 4,996 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് 61.80 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 36,760 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 39,968 രൂപയിലെത്തി. 4,996 രൂപയാണ് ഗ്രാമിന്റെ വില.
വെള്ളി ഗ്രാമിന് 61.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 494.40 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 79.82 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.81 എന്ന നിലയിലായിരുന്നു രൂപ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.80 യുഎസ് ഡോളറായി.