image

16 Sep 2022 12:35 AM GMT

Gold

സ്വര്‍ണത്തിന് 'വെള്ളിടി': പവന് 320 രൂപ ഇടിഞ്ഞു

MyFin Desk

Gold price
X

Summary

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. വെള്ളി വില ഗ്രാമിന് 50 പൈസ വര്‍ധിച്ച് 61.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 488.80 രൂപയായി. […]


കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു.

വെള്ളി വില ഗ്രാമിന് 50 പൈസ വര്‍ധിച്ച് 61.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 488.80 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ താഴ്ന്ന് 79.82 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.80 എന്ന നിലയിലായിരുന്നു രൂപ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.15 ഡോളറായി.

ആഭ്യന്തര വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍, ബിഎസ്ഇ സെന്‍സെക്‌സ് 329.03 പോയിന്റ് അല്ലെങ്കില്‍ 0.55 ശതമാനം താഴ്ന്ന് 59,604.98 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 88.45 പോയിന്റ് അല്ലെങ്കില്‍ 0.49 ശതമാനം താഴ്ന്ന് 17,788.95 എന്ന നിലയിലും എത്തി (രാവിലെ 10.30 പ്രകാരം). എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വ്യാഴാഴ്ച്ച വിദേശ സ്ഥാപന നിക്ഷേപകര്‍ മൂലധന വിപണിയില്‍ 1,270.68 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.