image

13 Sep 2022 11:31 PM GMT

Gold

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 280 രൂപ കുറഞ്ഞു

MyFin Desk

Gold price
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടരുകയായിരുന്നു.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടരുകയായിരുന്നു. ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. അന്നേ ദിവസം പവന് 400 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്).

തിരുവോണ ദിനം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40,496 രൂപയാണ് വിപണി വില. ഗ്രാമിന് 5,062 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 60 പൈസ വര്‍ധിച്ച് 61.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 494.40 രൂപയാണ് വില.