12 Sep 2022 9:54 AM GMT
Summary
പ്രോപ്പർട്ടി ഡെവലപ്പർ സൺടെക് റിയൽറ്റിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.52 ശതമാനം ഉയർന്നു. മുംബൈയിൽ, മിറാ റോഡിനു സമീപം ബവെർലി പാർക്കിൽ 7.25 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പിന്നാലെയാണ് വില ഉയർന്നത്. ഏകദേശം 2.5 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിക്ക് ഏകദേശം 3,000 കോടി രൂപയുടെ വരുമാന സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ആഡംബര ഭവന സമുച്ചയം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പാൻഡമിക്കിനു ശേഷം ഏറ്റവും കൂടുതൽ പദ്ധതികൾ ഏറ്റെടുത്തു ചെയ്ത കമ്പനികളിലൊന്നാണ് സൺടെക് റിയൽറ്റി. ബോറിവലി […]
പ്രോപ്പർട്ടി ഡെവലപ്പർ സൺടെക് റിയൽറ്റിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.52 ശതമാനം ഉയർന്നു. മുംബൈയിൽ, മിറാ റോഡിനു സമീപം ബവെർലി പാർക്കിൽ 7.25 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പിന്നാലെയാണ് വില ഉയർന്നത്. ഏകദേശം 2.5 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിക്ക് ഏകദേശം 3,000 കോടി രൂപയുടെ വരുമാന സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ആഡംബര ഭവന സമുച്ചയം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പാൻഡമിക്കിനു ശേഷം ഏറ്റവും കൂടുതൽ പദ്ധതികൾ ഏറ്റെടുത്തു ചെയ്ത കമ്പനികളിലൊന്നാണ് സൺടെക് റിയൽറ്റി. ബോറിവലി വെസ്റ്റ്, വസായ് വെസ്റ്റ്, ഷഹദ് കല്യാൺ, വസിന്ദ്, പെൻ ഖോപ്ളി എന്നിവിടങ്ങളിൽ 25.5 മില്യൺ സ്‌ക്വയർ ഫീറ്റിന്റെ വിവിധ പദ്ധതികൾ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ഏറ്റവും പുതിയ ഏറ്റെടുക്കലിലൂടെ, കമ്പനിയുടെ പോർട്ട് ഫോളിയോ 20 പദ്ധതികളിലൂടെ 52.5 മില്യൺ സ്‌ക്വയർ ഫീറ്റായി. ഇത് മുംബൈ മെട്രോപൊളിറ്റൻ മേഖലാ വിപണിയിൽ കമ്പനിയുടെ സാനിധ്യം കൂടുതൽ ശക്തിപ്പെടുത്തി. 470.35 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 0.93 ശതമാനം നേട്ടത്തിൽ 463 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.