6 Sep 2022 12:01 AM GMT
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് വര്‍ധിച്ചത്. 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 40,928 രൂപയില്‍ എത്തി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,116 രൂപയായിട്ടുണ്ട്. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 59 രൂപയായി. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് വര്‍ധിച്ചത്. 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 40,928 രൂപയില്‍ എത്തി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,116 രൂപയായിട്ടുണ്ട്. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 59 രൂപയായി. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 472 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 79.90ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില 0.80 ശതമാനം താഴ്ന്ന് ബാരലിന് 94.97 ഡോളറായിട്ടുണ്ട്.
ഇന്ന് ആഭ്യന്തര വിപണിയില്‍, ബിഎസ്ഇ സെന്‍സെക്സ് 12.49 പോയിന്റ് (അല്ലെങ്കില്‍ 0.02 ശതമാനം) ഉയര്‍ന്ന് 59,258.47 ലും, എന്‍എസ്ഇ നിഫ്റ്റി 7.80 പോയിന്റ് (അല്ലെങ്കില്‍ 0.04 ശതമാനം) ഉയര്‍ന്ന് 17,673.60 ലുമാണ് വ്യാപാരം നടത്തുന്നത് (10.30 വരെയുള്ള കണക്കുകള്‍ പ്രകാരം).