image

4 Sep 2022 3:45 AM GMT

Market

റിലയൻസ്, ടിസിഎസ്, ഇൻഫോസിസ് എന്നിവയുടെ ഈയാഴ്ചത്തെ നഷ്ടം 1.22 ലക്ഷം കോടി രൂപ

MyFin Bureau

റിലയൻസ്, ടിസിഎസ്, ഇൻഫോസിസ് എന്നിവയുടെ ഈയാഴ്ചത്തെ നഷ്ടം 1.22 ലക്ഷം കോടി രൂപ
X

Summary

ഡെല്‍ഹി: ഏറ്റവും മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,22,852.25 കോടി രൂപ ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി രംഗത്തെ പ്രമുഖരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യത്തിലാണ് ഇടിവ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 60,176.75 കോടി രൂപ ഇടിഞ്ഞ് 17,11,468.58 കോടി രൂപയിലെത്തി. ടിസിഎസിന്റെ വിപണി മൂലധനം 33,663.28 കോടി രൂപ കുറഞ്ഞ് 11,45,155.01 കോടി രൂപയായും ഇന്‍ഫോസിസിന്റേത് 29,012.22 കോടി രൂപ […]


ഡെല്‍ഹി: ഏറ്റവും മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,22,852.25 കോടി രൂപ ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി രംഗത്തെ പ്രമുഖരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യത്തിലാണ് ഇടിവ് നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 60,176.75 കോടി രൂപ ഇടിഞ്ഞ് 17,11,468.58 കോടി രൂപയിലെത്തി. ടിസിഎസിന്റെ വിപണി മൂലധനം 33,663.28 കോടി രൂപ കുറഞ്ഞ് 11,45,155.01 കോടി രൂപയായും ഇന്‍ഫോസിസിന്റേത് 29,012.22 കോടി രൂപ കുറഞ്ഞ് 6,11,339.35 കോടി രൂപയിലുമെത്തി.

അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ നേട്ടത്തിലായിരുന്നു. 62,221.63 കോടി രൂപയാണ് ഇവരുടെ സംയുക്ത നേട്ടം.

എച്ച്ഡിഎഫ്സി ബാങ്ക് 12,653.69 കോടി രൂപ കൂട്ടി, അതിന്റെ മൂല്യം 8,26,605.74 കോടി രൂപയാക്കി. ഏറ്റവും മൂല്യമുള്ള പത്ത് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതായി എത്തിയ അദാനി ട്രാന്‍സ്മിഷന്റെ മൂല്യം 12,494.32 കോടി രൂപ ഉയര്‍ന്ന് 4,30,842.32 കോടി രൂപയായി. ഓഗസ്റ്റ് 30നാണ് അദാനി ട്രാന്‍സ്മിഷന്‍ ടോപ്പ്-10 പട്ടികയില്‍ പ്രവേശിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂല്യം 11,289.64 കോടി രൂപ ഉയര്‍ന്ന് 4,78,760.80 കോടി രൂപയായും എച്ച്ഡിഎഫ്‌സിയുടെ മൂല്യം 9,408.48 കോടി രൂപയായും ഉയര്‍ന്ന് 4,44,052.84 കോടി രൂപയിലുമെത്തി. ബജാജ് ഫിനാന്‍സിന്റെ മൂല്യം 7,740.41 കോടി രൂപ ഉയര്‍ന്ന് 4,35,346 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 7,612.68 കോടി രൂപ ഉയര്‍ന്ന് 6,11,692.59 കോടി രൂപയായും ഉയര്‍ന്നു. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 1,022.41 കോടി രൂപ കൂടി 6,07,352.52 കോടി രൂപയായി.