image

31 Aug 2022 11:23 PM GMT

Gold

സ്വര്‍ണവിലയില്‍ ഇടിവ് : പവന് 200 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ് : പവന് 200 രൂപ കുറഞ്ഞു
X

Summary

കൊച്ചി: മാസത്തിന്റെ ആദ്യ ദിനം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയില്‍ എത്തി (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച്ച പവന് 37,800 രൂപയായിരുന്നു വില. ഗ്രാമിന് 58 രൂപയാണ് ഇന്നത്തെ വെള്ളി വില. എട്ട് ഗ്രാമിന് 464 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 79.66 രൂപയിലെത്തി. വിദേശ […]


കൊച്ചി: മാസത്തിന്റെ ആദ്യ ദിനം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയില്‍ എത്തി (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച്ച പവന് 37,800 രൂപയായിരുന്നു വില. ഗ്രാമിന് 58 രൂപയാണ് ഇന്നത്തെ വെള്ളി വില. എട്ട് ഗ്രാമിന് 464 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 79.66 രൂപയിലെത്തി. വിദേശ വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 683.03 പോയിന്റ് അല്ലെങ്കില്‍ 1.15 ശതമാനം താഴ്ന്ന് 58,854.04 എന്ന നിലയിലും വിശാലമായ എന്‍എസ്ഇ നിഫ്റ്റി 189.55 പോയിന്റ് അല്ലെങ്കില്‍ 1.07 ശതമാനം ഇടിഞ്ഞ് 17,569.75 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.