30 Aug 2022 9:56 AM
Summary
ടിഡി പവർ സിസ്റ്റത്തിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.24 ശതമാനം ഉയർന്നു. ഓഹരി വിഭജിക്കുന്നതിനുള്ള തീരുമാനത്തിന് ബോർഡ് അനുമതി നൽകിയതിന് പിന്നാലെയാണ് വില ഉയർന്നത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി. ഇതിലൂടെ കമ്പനിയുടെ ഓഹരികളുടെ ഒഴുക്കും വർധിപ്പിക്കാൻ സാധിക്കുന്നു. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളാക്കി മാറ്റാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതിനു ശേഷം മൂന്ന് മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. ഇന്ന് 628 […]
ടിഡി പവർ സിസ്റ്റത്തിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.24 ശതമാനം ഉയർന്നു. ഓഹരി വിഭജിക്കുന്നതിനുള്ള തീരുമാനത്തിന് ബോർഡ് അനുമതി നൽകിയതിന് പിന്നാലെയാണ് വില ഉയർന്നത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി. ഇതിലൂടെ കമ്പനിയുടെ ഓഹരികളുടെ ഒഴുക്കും വർധിപ്പിക്കാൻ സാധിക്കുന്നു.
10 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളാക്കി മാറ്റാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതിനു ശേഷം മൂന്ന് മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. ഇന്ന് 628 രൂപ വരെ ഉയർന്ന ഓഹരി, പിന്നീട് 2.10 ശതമാനം നേട്ടത്തിൽ 586.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.