28 Aug 2022 6:17 AM GMT
Summary
ഡെല്‍ഹി: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ക്കിടയില്‍, കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) ബിഡ് സമയപരിധി തിങ്കളാഴ്ച അവസാനിക്കും. റിലയന്‍സ് ജനറലിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തം റിലയന്‍സ് ക്യാപിറ്റലിലേക്ക് മാറ്റുന്നതിന് ഐഡിബിഐ ട്രസ്റ്റിഷിപ്പ് സര്‍വീസസ് ലിമിറ്റഡ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു. പാപ്പരത്വ നടപടികളില്‍ റിലയന്‍സ് ജനറലിന്റെ ഭാഗമായ ആര്‍സിഎല്ലിനെയും ഭാഗമാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ വിട്ടു നല്‍കാന്‍ ഐഡിബിഐ ട്രസ്റ്റി വിസമ്മതിച്ചു. ഇതിന്റെ ഫലമായി, റിലയന്‍സ് ജനറല്‍ ഓഹരികളില്‍ വ്യക്തതയില്ലാത്തതിനാല്‍ ബിഡുകള്‍ സമര്‍പ്പിക്കുന്നതില്‍ […]
ഡെല്‍ഹി: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ക്കിടയില്‍, കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) ബിഡ് സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
റിലയന്‍സ് ജനറലിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തം റിലയന്‍സ് ക്യാപിറ്റലിലേക്ക് മാറ്റുന്നതിന് ഐഡിബിഐ ട്രസ്റ്റിഷിപ്പ് സര്‍വീസസ് ലിമിറ്റഡ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു.
പാപ്പരത്വ നടപടികളില്‍ റിലയന്‍സ് ജനറലിന്റെ ഭാഗമായ ആര്‍സിഎല്ലിനെയും ഭാഗമാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ വിട്ടു നല്‍കാന്‍ ഐഡിബിഐ ട്രസ്റ്റി വിസമ്മതിച്ചു. ഇതിന്റെ ഫലമായി, റിലയന്‍സ് ജനറല്‍ ഓഹരികളില്‍ വ്യക്തതയില്ലാത്തതിനാല്‍ ബിഡുകള്‍ സമര്‍പ്പിക്കുന്നതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്.
കമ്മറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) ബിഡ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അഞ്ചുതവണ നീട്ടിയിട്ടുണ്ട്. പിരാമല്‍, ടോറന്റ്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിങ്ങനെ കുറച്ചു സ്ഥാപനങ്ങള്‍ മാത്രമാണ് ഇതിനായി മുന്നോട്ടു വന്നത്. പ്രതികരണം മോശമായതിനാല്‍, ആദ്യ സമര്‍പ്പണ തീയതിയില്‍ തന്നെ 75 കോടി രൂപ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇഎംഡി) അടയ്ക്കാനുള്ള വ്യവസ്ഥ സിഒസി ഒഴിവാക്കിയിരുന്നു.
കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (സിഐസി) എന്ന നിലയില്‍ റിലയന്‍സ് ക്യാപിറ്റലിനായി ബിഡുകള്‍ സ്വീകരിക്കാന്‍ സിഒസിയും അഡ്മിനിസ്‌ട്രേറ്ററും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആര്‍സിഎല്ലിന്റെ ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, എആര്‍സി, സെക്യൂരിറ്റീസ് ബിസിനസ് എന്നിവ ഉള്‍പ്പെടെ 8 വ്യത്യസ്ത ബിസിനസുകള്‍ക്കായി ആവശ്യക്കാര്‍ക്ക് ലേലം വിളിക്കാം.
പേയ്‌മെന്റ് ഡിഫോള്‍ട്ടുകളും ഭരണ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍സിഎല്‍ ബോര്‍ഡിനെ മാറ്റിയത്. കമ്പനിയുടെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസുമായി (സിഐആര്‍പി) ബന്ധപ്പെട്ട് ആര്‍ബിഐ നാഗേശ്വര റാവു വൈയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.