17 Aug 2022 5:00 AM IST
Summary
ഡെല്‍ഹി: അമുലിന്റെ പാല്‍ ബ്രാന്‍ഡുകളായ ഗോൾഡ്, താസ, ശക്തി എന്നിവയുടെയും മദര്‍ ഡയറി പാലിന്റെയും വില ലിറ്ററിന് രണ്ടു രൂപ വര്‍ധിച്ചു. ഇരു ബ്രാന്‍ഡുകളുടെയും പുതുക്കിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ വിപണികളിലും 500 മില്ലി അമുല്‍ ഗോള്‍ഡിന്റെ വില 31 രൂപയും അമുല്‍ താസയ്ക്ക് 25 രൂപയും അമുല്‍ ശക്തിയ്ക്ക് 28 രൂപയുമായിരിക്കും. സംഭരണവും മറ്റ് ചെലവുകളും വര്‍ധിച്ചതിനാലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മദര്‍ ഡയറി അറിയിച്ചു. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ […]
ഡെല്‍ഹി: അമുലിന്റെ പാല്‍ ബ്രാന്‍ഡുകളായ ഗോൾഡ്, താസ, ശക്തി എന്നിവയുടെയും മദര്‍ ഡയറി പാലിന്റെയും വില ലിറ്ററിന് രണ്ടു രൂപ വര്‍ധിച്ചു. ഇരു ബ്രാന്‍ഡുകളുടെയും പുതുക്കിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ വിപണികളിലും 500 മില്ലി അമുല്‍ ഗോള്‍ഡിന്റെ വില 31 രൂപയും അമുല്‍ താസയ്ക്ക് 25 രൂപയും അമുല്‍ ശക്തിയ്ക്ക് 28 രൂപയുമായിരിക്കും.
സംഭരണവും മറ്റ് ചെലവുകളും വര്‍ധിച്ചതിനാലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മദര്‍ ഡയറി അറിയിച്ചു. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ ഇവര്‍ ഡെല്‍ഹി എന്‍സിആര്‍ വിപണിയില്‍ വില്‍ക്കുന്നു.
മദര്‍ ഡയറി പാല്‍ വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കുന്നതോടെ ഫുള്‍ ക്രീം മില്‍ക്ക് ലിറ്ററിന് 59 രൂപയായിരുന്നത് ഇനി 61 രൂപയാകും. ടോണ്‍ഡ് പാലിന്റെ വില 51 രൂപയായും ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് 45 രൂപയായും ഉയരും. പശുവിന്‍ പാലിന് ലിറ്ററിന് 53 രൂപയാകും. ബള്‍ക്ക് വെന്‍ഡഡ് പാല്‍ (ടോക്കണ്‍ മില്‍ക്ക്) ലിറ്ററിന് 46 രൂപയില്‍ നിന്ന് 48 രൂപയായി ഉയര്‍ത്തി.
കാലിത്തീറ്റ ചെലവ് വര്‍ധിച്ചതാണ് പാല്‍ വില വര്‍ധിക്കാനുണ്ടായ പ്രധാന കാരണം. പാല്‍ വില്‍പ്പനുടെ നല്ലൊരു ശതമാനം തുകയും കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നതിനായാണ് ഇരു കമ്പനികളും ചെലവഴിക്കുന്നത്.