image

14 Aug 2022 9:00 PM GMT

Buy/Sell/Hold

ഗേറ്റ് വേ ഡിസ്‌ട്രി പാർക്സ് ഓഹരികൾ വാങ്ങാം: ജെഫ്രീസ്

MyFin Bureau

ഗേറ്റ് വേ ഡിസ്‌ട്രി പാർക്സ് ഓഹരികൾ വാങ്ങാം: ജെഫ്രീസ്
X

Summary

കമ്പനി: ഗേറ്റ് വേ ഡിസ്‌ട്രി പാർക്സ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 70.30 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഫ്രീസ് ഗേറ്റ് വേ ഡിസ്‌ട്രി പാർക്‌സിന്റെ വരുമാനം പ്രതീക്ഷിച്ചതിലും 16 ശതമാനം കുറവായിരുന്നു. ജീവനക്കാരുടെ ഉയർന്ന ചെലവും, ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന കയറ്റിറക്ക ചെലവുകളിൽ ഉണ്ടായ കാലതാമസവും, ലയനം മൂലമുണ്ടായ ചെലവുകളും കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചു. മെയ് ഒന്ന് മുതൽ ഇന്ത്യൻ റെയിൽവേ കയറ്റിറക്കുകൾക്കു നൽകിയിരുന്ന ഡിസ്‌കൗണ്ട് എടുത്തു കളഞ്ഞു. ഒപ്പം, മറ്റു കണ്ടെയ്നർ ഡിസ്‌കൗണ്ടുകൾ 25 […]


കമ്പനി: ഗേറ്റ് വേ ഡിസ്‌ട്രി പാർക്സ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 70.30 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഫ്രീസ്

ഗേറ്റ് വേ ഡിസ്‌ട്രി പാർക്‌സിന്റെ വരുമാനം പ്രതീക്ഷിച്ചതിലും 16 ശതമാനം കുറവായിരുന്നു. ജീവനക്കാരുടെ ഉയർന്ന ചെലവും, ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന കയറ്റിറക്ക ചെലവുകളിൽ ഉണ്ടായ കാലതാമസവും, ലയനം മൂലമുണ്ടായ ചെലവുകളും കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചു.

മെയ് ഒന്ന് മുതൽ ഇന്ത്യൻ റെയിൽവേ കയറ്റിറക്കുകൾക്കു നൽകിയിരുന്ന ഡിസ്‌കൗണ്ട് എടുത്തു കളഞ്ഞു. ഒപ്പം, മറ്റു കണ്ടെയ്നർ ഡിസ്‌കൗണ്ടുകൾ 25 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി കുറച്ചു. ഈ ചെലവു വർധന ഉപഭോക്താക്കളിലേക്ക് കൈമാറിയെങ്കിലും അത് പ്രാബല്യത്തിൽ വരുന്നതിന് രണ്ടു മാസത്തെ കാലതാമസമുണ്ടായി. ഈ കാലതാമസം കമ്പനിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. ഭാവിയിൽ, ഉപഭോക്താക്കൾ തിരിച്ചടവ് തുടങ്ങുമ്പോഴും, ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോറിലെ ​ഗതാ​ഗതം വർധിക്കുമ്പോഴും കമ്പനിയുടെ നഷ്ടം നികത്താനാവും.

2021 അവസാനത്തോട് കൂടി പാലൻപൂരിൽ നിന്നും റേവാരിയിലേക്ക് ആരംഭിച്ച ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോറിലെ ട്രയൽ റണ്ണും, ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളിൽ നിന്ന് (ഐസിഡി) പ്രധാന തുറമുഖങ്ങളിലേക്കുള്ള സഞ്ചാര സമയത്തിൽ കൃത്യത വരുത്തിയതും കമ്പനി കൈകാര്യം ചെയ്യുന്ന ഉൽപ്പന്ന അളവിൽ വളർച്ചയുണ്ടാക്കുവാൻ സഹായിച്ചു. ഈ വർഷം സെപ്റ്റംബർ മുതൽ ഗുജറാത്ത് തുറമുഖങ്ങളിൽ നിന്നും രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിലേക്ക് ഉണ്ടാവാനിരിക്കുന്ന കണക്ടിവിറ്റിയും ഭാവിയിലെ വോള്യം വളർച്ചയിൽ കാര്യമായ സംഭാവന നൽകും.

ദേശീയ തലസ്ഥാന മേഖലയിലുള്ള ഗേറ്റ് വേയുടെ പ്രധാന സ്ഥാപനങ്ങൾ നിലവിലെ ശേഷിയുടെ 70 ശതമാനത്തോളം ഉപയോഗിക്കുന്നു. കൂടുതൽ വെയർ ഹൌസുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും രണ്ടു മടങ്ങ് വികസിപ്പിക്കുന്നതിനുള്ള ഭൂമി കമ്പനിക്കുണ്ട്. 2025 സാമ്പത്തിക വർഷമാവുമ്പോഴേക്കും ഗേറ്റ് വേ കടവിമുക്തമാവുമെന്നാണ് ജെഫ്രീസ് പ്രതീക്ഷിക്കുന്നത്.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)