12 Aug 2022 7:16 AM GMT
Summary
മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 79.66ല്‍ എത്തി (പ്രൊവിഷണല്‍). ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.67 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 79.72 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് 79.62ല്‍ എത്തിയിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 98.29 ഡോളറായി. വ്യാപാരത്തിന്റെ ആദ്യ ഘട്ടം താഴ്ച്ചയില്‍ ആരംഭിച്ചുവെങ്കിലും, അവസാന ഘട്ടത്തില്‍ വിപണി […]
മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 79.66ല്‍ എത്തി (പ്രൊവിഷണല്‍). ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.67 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 79.72 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് 79.62ല്‍ എത്തിയിരുന്നു.
ഇന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 98.29 ഡോളറായി. വ്യാപാരത്തിന്റെ ആദ്യ ഘട്ടം താഴ്ച്ചയില്‍ ആരംഭിച്ചുവെങ്കിലും, അവസാന ഘട്ടത്തില്‍ വിപണി നേട്ടത്തോടെ അവസാനിച്ചു. സെന്‍സെക്‌സ് 130.18 പോയിന്റ് അഥവാ 0.22 ശതമാനം വര്‍ധിച്ചു 59,462.78 ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 39.15 പോയിന്റ് അഥവാ 0.22 ശതമാനം നേട്ടത്തില്‍ 17,698.15 ലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്‌സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ താഴ്ചയിലാണ് തുടങ്ങിയത്. തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 37.25 പോയിന്റ് അല്ലെങ്കില്‍ 0.21 ശതമാനം ഇടിഞ്ഞ് 17,621.75 ലും എത്തിയിരുന്നു.