image

11 Aug 2022 3:28 AM GMT

Cryptocurrency

ഇന്ത്യാക്കാർക്കിടയിൽ ക്രിപ്റ്റോയ്ക്ക് പ്രിയമേറുന്നു, ജനസംഖ്യയുടെ 7.3 % പേരും ക്രിപ്‌റ്റോ കൈവശമുള്ളവർ

MyFin Desk

ഇന്ത്യാക്കാർക്കിടയിൽ  ക്രിപ്റ്റോയ്ക്ക് പ്രിയമേറുന്നു, ജനസംഖ്യയുടെ 7.3 % പേരും ക്രിപ്‌റ്റോ കൈവശമുള്ളവർ
X

Summary

 കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗം ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ്. 2021 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം ആളുകള്‍ ക്രിപ്‌റ്റോകറന്‍സി സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങിയ പൗരന്‍മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ഇത്തരത്തില്‍ പൗരന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഡിജിറ്റല്‍ കറന്‍സികളുടെ അളവ് കണക്കാക്കി പട്ടികപ്പെടുത്തിയതില്‍ ആദ്യ പതിനഞ്ച് എണ്ണം വികസ്വര രാജ്യങ്ങളാണെന്ന് യുഎന്‍ വാണിജ്യവികസന വിഭാഗമായ യുഎന്‍സിറ്റിഎഡി പറഞ്ഞു. 12.7 ശതമാനവുമായി യുക്രൈന്‍ ഒന്നാം സ്ഥാനത്തും […]


കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗം ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ്. 2021 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം ആളുകള്‍ ക്രിപ്‌റ്റോകറന്‍സി സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങിയ പൗരന്‍മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി.
ഇത്തരത്തില്‍ പൗരന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഡിജിറ്റല്‍ കറന്‍സികളുടെ അളവ് കണക്കാക്കി പട്ടികപ്പെടുത്തിയതില്‍ ആദ്യ പതിനഞ്ച് എണ്ണം വികസ്വര രാജ്യങ്ങളാണെന്ന് യുഎന്‍ വാണിജ്യവികസന വിഭാഗമായ യുഎന്‍സിറ്റിഎഡി പറഞ്ഞു.
12.7 ശതമാനവുമായി യുക്രൈന്‍ ഒന്നാം സ്ഥാനത്തും റഷ്യ (11.9 ശതമാനം), വെനസ്വേല (10.3 ശതമാനം), സിംഗപ്പൂര്‍ (9.4 ശതമാനം), കെനിയ (8.5 ശതമാനം), യുഎസ് (8.3 ശതമാനം) എന്നിവരും പട്ടികയില്‍ മുന്നിലാണ്.
ഡിജിറ്റല്‍ കറന്‍സി ഉടമസ്ഥതയ്ക്കുള്ള മികച്ച 20 ആഗോള സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. വികസ്വര രാജ്യങ്ങളിലുള്‍പ്പെടെ കോവിഡ് സമയത്ത് ക്രിപ്‌റ്റോകറന്‍സികളുടെ ആഗോള ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായും യുഎന്‍ പറഞ്ഞു.
ഇത്തരം സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ ചിലര്‍ക്ക് പ്രതിഫലം നല്‍കുകയും പണമയയ്ക്കല്‍ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ സമൂഹത്തില്‍ ചെലവുകളും അപകടസാധ്യതകളും കൊണ്ടുവരാന്‍ കഴിയുന്ന അസ്ഥിരമായ സാമ്പത്തിക ആസ്തിയാണ്.
സര്‍ക്കാര്‍ നിയന്ത്രണമില്ലാത്തത്, ഔദ്യോഗിക കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നത്, പണപ്പെരുപ്പം സംബന്ധിച്ച റിസ്‌കുകള്‍ ബാധിക്കില്ലെന്ന പൊതുധാരണ ഇവയൊക്കെ മൂലമാണ് വികസ്വര രാജ്യങ്ങളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ കറന്‍സിയെ കൂടുതലായി വാങ്ങിത്തുടങ്ങിയത്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായതോടെ (ക്രിപ്‌റ്റോ തട്ടിപ്പുകളടക്കം) ഇവയുമായി ബന്ധപ്പെട്ട റിസ്‌ക്കുകള്‍ ഏറെയുണ്ടെന്ന വ്യക്തമായതായി യുഎന്‍സിറ്റിഎഡിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിസര്‍വ് കറന്‍സിയുടെ അഭാവവും വികസിത രാജ്യങ്ങള്‍ നേരിട്ട പ്രധാന പ്രശ്‌നമാണ്. അതിനിടയിലാണ് ക്രിപ്‌റ്റോ ഉപയോഗം മൂലമുള്ള റിസ്‌കുകള്‍ മറ്റൊരു ഭീഷണിയായി തുടരുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്കാണ് ക്രിപ്‌റ്റോ കറന്‍സി ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളുടെ വരവും ഇത്തരത്തിലുള്ള വായ്പാ ലഭ്യതയുടെ അളവും വര്‍ധിച്ചതോടെ ക്രിപ്‌റ്റോ കറന്‍സിയെ ആളുകള്‍ ആശ്രയിക്കുന്നതിലും കുറവ് വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പണമയയ്ക്കല്‍ സുഗമമാക്കാന്‍ കഴിയുമെങ്കിലും അവ നികുതി വെട്ടിപ്പിനും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കും വഴി തെളിച്ചേക്കും. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ നിയന്ത്രിക്കുന്നതിലൂടെ ക്രിപ്‌റ്റോകറന്‍സികളുടെ സമഗ്രമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുന്നത് ഉള്‍പ്പെടെ, വികസ്വര രാജ്യങ്ങളിലെ ക്രിപ്റ്റോകറന്‍സികളുടെ വിപുലീകരണം തടയാന്‍ നടപടിയെടുക്കാന്‍ യുഎന്റ്റിഎഡി അഭ്യര്‍ത്ഥിച്ചു.
ഡിജിറ്റല്‍ വാലറ്റുകളും വികേന്ദ്രീകൃത ധനകാര്യവും, നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ കൈവശം വെക്കുന്നതോ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതോ നിരോധിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിയന്ത്രിക്കാനും യുഎന്റ്റിഎഡി ആവശ്യപ്പെട്ടു.