image

8 Aug 2022 11:28 PM GMT

Gold

സ്വര്‍ണവില മുകളിലേക്ക്: പവന് 320 രൂപ കൂടി

MyFin Desk

സ്വര്‍ണവില മുകളിലേക്ക്: പവന് 320 രൂപ കൂടി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,795 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന്റെ വില 38,040 രൂപയായി (22 കാരറ്റ്). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 41,848 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 64.50 രൂപയാണ്. എട്ട് ഗ്രാമിന് 516 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,795 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന്റെ വില 38,040 രൂപയായി (22 കാരറ്റ്).

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 41,848 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 64.50 രൂപയാണ്. എട്ട് ഗ്രാമിന് 516 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.74ല്‍ തുടരുന്നു (രാവിലെ 10:10 പ്രകാരം). ബ്രെന്റ് ക്രൂഡിന്റെ വില 96.46 ഡോളറായിട്ടുണ്ട്.