image

6 Aug 2022 1:29 AM GMT

Banking

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് പ്രൊമോട്ടര്‍ 751 കോടി രൂപയുടെ ഓഹരികള്‍ വിറ്റു

MyFin Desk

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് പ്രൊമോട്ടര്‍ 751 കോടി രൂപയുടെ ഓഹരികള്‍ വിറ്റു
X

Summary

ഡെല്‍ഹി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ ഒരു പ്രൊമോട്ടര്‍ സ്ഥാപനം കമ്പനിയുടെ 751 കോടി രൂപ വിലയുള്ള ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റും, ഗിസല്ലോ മാസ്റ്റര്‍ ഫണ്ട് എല്‍പിയുമാണ് മുംബൈ ആസ്ഥാനമായുള്ള ഗൃഹോപകരണ കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുത്തത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് മാക്രിഷി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2,02,50,000 ഓഹരികള്‍ വിറ്റു. ഇത് കമ്പനിയുടെ 3.2 ശതമാനം ഓഹരികളാണ്. ഓഹരികള്‍ ഒന്നിന് ശരാശരി […]


ഡെല്‍ഹി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ ഒരു പ്രൊമോട്ടര്‍ സ്ഥാപനം കമ്പനിയുടെ 751 കോടി രൂപ വിലയുള്ള ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റും, ഗിസല്ലോ മാസ്റ്റര്‍ ഫണ്ട് എല്‍പിയുമാണ് മുംബൈ ആസ്ഥാനമായുള്ള ഗൃഹോപകരണ കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുത്തത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് മാക്രിഷി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2,02,50,000 ഓഹരികള്‍ വിറ്റു. ഇത് കമ്പനിയുടെ 3.2 ശതമാനം ഓഹരികളാണ്. ഓഹരികള്‍ ഒന്നിന് ശരാശരി 370.74 രൂപ നിരക്കിലാണ് വിറ്റത്. ഇടപാട് മൂല്യം 750.74 കോടി രൂപയാണ്. കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച 3.59 ശതമാനം നഷ്ടത്തിൽ 374.90 രൂപയ്ക്ക് ക്ലോസ് ചെയ്തു.