5 Aug 2022 12:24 AM GMT
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,120 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,765 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 280 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 41,584 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,198 രൂപയായിട്ടുണ്ട്. വെള്ളി വില ഗ്രാമിന് 0.40 രൂപ വര്‍ധിച്ച് 63.60 രൂപയായി. എട്ട് ഗ്രാമിന് 508.80 രൂപയാണ് ഇന്ന് വിപണി […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,120 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,765 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 280 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 41,584 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,198 രൂപയായിട്ടുണ്ട്. വെള്ളി വില ഗ്രാമിന് 0.40 രൂപ വര്‍ധിച്ച് 63.60 രൂപയായി.
എട്ട് ഗ്രാമിന് 508.80 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 46 പൈസ വര്‍ധിച്ച് 78.94 ആയി. ആര്‍ബിഐയുടെ പണനയ തീരുമാനം പുറത്ത് വരുന്നതിന് മുന്‍പേയാണ് രൂപയുടെ ഉയര്‍ച്ച.
ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.15 എന്ന നിലയിലായിരുന്നു രൂപ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 79.42 ലേക്ക് എത്തി.
ബ്രെന്റ് ക്രൂഡിന്റെ വില 0.22 ശതമാനം ഉയര്‍ന്ന് 94.33 ഡോളറായിട്ടുണ്ട്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 220.47 പോയിന്റ് ഉയര്‍ന്ന് 58,519.27ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 59.25 പോയിന്റ് ഉയര്‍ന്ന് 17,441.25ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത് (ഇന്ന് രാവിലെ 10.30 പ്രകാരം).