3 Aug 2022 9:16 AM GMT
Summary
ജൂൺ പാദ അറ്റാദായത്തിൽ, വാർഷികാടിസ്ഥാനത്തിൽ, 331.38 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നവനീത് എഡ്യൂക്കേഷൻ ഓഹരികൾ 20 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 138.56 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 32.12 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 41.27 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 111.60 ശതമാനം ഉയർന്നു 693.74 കോടി രൂപയായി. ഓഹരി ഇന്ന് വ്യാപാരത്തിനിടയിൽ […]
ജൂൺ പാദ അറ്റാദായത്തിൽ, വാർഷികാടിസ്ഥാനത്തിൽ, 331.38 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നവനീത് എഡ്യൂക്കേഷൻ ഓഹരികൾ 20 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 138.56 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 32.12 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 41.27 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 111.60 ശതമാനം ഉയർന്നു 693.74 കോടി രൂപയായി. ഓഹരി ഇന്ന് വ്യാപാരത്തിനിടയിൽ 126.65 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന്, 11.75 ശതമാനം നേട്ടത്തിൽ 117.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.