27 July 2022 12:18 PM IST
Summary
മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 79.91ല്‍ എത്തി. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച ആശങ്കകളാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.83 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 79.76ല്‍ എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 104.23 ഡോളറായി. രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം […]
മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 79.91ല്‍ എത്തി. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച ആശങ്കകളാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.83 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 79.76ല്‍ എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 104.23 ഡോളറായി. രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816.32 ലും, നിഫ്റ്റി 157.95 നേട്ടത്തോടെ 16,641.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാവിലെ നേട്ടത്തിലാണ് വിപണി തുടങ്ങിയത്. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡ് ഓയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം.
ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.