image

13 July 2022 1:26 AM GMT

Forex

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു: ഡോളറിനെതിരെ രൂപ 79.77ല്‍

MyFin Desk

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു: ഡോളറിനെതിരെ രൂപ 79.77ല്‍
X

Summary

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,440 രൂപയായിരുന്നു. (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണത്തിന് പവന് 83.20 രൂപ കുറഞ്ഞ് 40,760.20 ആയി. ഗ്രാമിന് 10.40 രൂപ കുറഞ്ഞ് 5,095 ല്‍ എത്തി. ഇന്ന് വെള്ളി വില ഗ്രാമിന് 80 പൈസ കുറഞ്ഞ് […]


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,440 രൂപയായിരുന്നു. (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണത്തിന് പവന് 83.20 രൂപ കുറഞ്ഞ് 40,760.20 ആയി. ഗ്രാമിന് 10.40 രൂപ കുറഞ്ഞ് 5,095 ല്‍ എത്തി. ഇന്ന് വെള്ളി വില ഗ്രാമിന് 80 പൈസ കുറഞ്ഞ് 61.70ല്‍ എത്തി. 8 ഗ്രാമിന് 6.40 രൂപ കുറഞ്ഞ് 493 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകള്‍ക്കിടയില്‍ രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം തിരിച്ചുവരവ് നടത്തി വിപണി. സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 324.61 പോയിന്റ് നേട്ടത്തോടെ 54,211.22 ലും, നിഫ്റ്റി 81.3 പോയിന്റ് ഉയര്‍ന്ന് 16,139.60 ലും എത്തി. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ് എന്നിവരാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍. എച്ച്സിഎല്‍ ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.77ലേക്ക് എത്തി. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.63 എന്ന നിലയിലായിരുന്നു രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 15 പൈസ താഴ്ന്ന് 79.60ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.