image

11 July 2022 4:33 AM GMT

Market

പേടിഎമ്മിന്റെ വായ്പാ വിതരണം ജൂണ്‍പാദത്തിൽ 9 മടങ്ങ് വര്‍ധിച്ചു

MyFin Desk

Paytm share price
X

Summary

ഡെല്‍ഹി: ഡിജിറ്റല്‍ ധനകാര്യ സേവന സ്ഥാപനമായ പേടിഎമ്മിന്റെ വായ്പാ വിതരണം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 84.78 ലക്ഷം ഇടപാടുകളിലൂടെ ഒമ്പത് മടങ്ങ് വര്‍ധിച്ച് 5,554 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 632 കോടി രൂപയുടെ 14.33 ലക്ഷം വായ്പകള്‍ കമ്പനി വിതരണം ചെയ്തിരുന്നു. പ്രത്യേകിച്ച്, വ്യക്തിഗത വായ്പാ വിഭാഗത്തിന്റെ വിപുലീകരണം ശരാശരി വായ്പാ തുകയുടെ വര്‍ധനവിന് കാരണമായെന്ന് കമ്പനി പറഞ്ഞു. വായ്പാ ഉല്‍പ്പന്നങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കമ്പനിക്ക് ആകര്‍ഷകമായ ലാഭം നല്‍കുന്നുവെന്നും പേടിഎം അഭിപ്രായപ്പെട്ടു. മൊത്തം […]


ഡെല്‍ഹി: ഡിജിറ്റല്‍ ധനകാര്യ സേവന സ്ഥാപനമായ പേടിഎമ്മിന്റെ വായ്പാ വിതരണം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 84.78 ലക്ഷം ഇടപാടുകളിലൂടെ ഒമ്പത് മടങ്ങ് വര്‍ധിച്ച് 5,554 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 632 കോടി രൂപയുടെ 14.33 ലക്ഷം വായ്പകള്‍ കമ്പനി വിതരണം ചെയ്തിരുന്നു. പ്രത്യേകിച്ച്, വ്യക്തിഗത വായ്പാ വിഭാഗത്തിന്റെ വിപുലീകരണം ശരാശരി വായ്പാ തുകയുടെ വര്‍ധനവിന് കാരണമായെന്ന് കമ്പനി പറഞ്ഞു.
വായ്പാ ഉല്‍പ്പന്നങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കമ്പനിക്ക് ആകര്‍ഷകമായ ലാഭം നല്‍കുന്നുവെന്നും പേടിഎം അഭിപ്രായപ്പെട്ടു. മൊത്തം വിൽപ്പന മൂല്യം (gross merchandise value) ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 1.47 ലക്ഷം കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 2.96 ലക്ഷം കോടി രൂപയായി. ജൂൺ പാദത്തില്‍ പേടിഎമ്മിൽ ഇടപാട് നടത്തുന്ന പ്രതിമാസ ഉപയോക്താക്കളുടെ (monthly transacting users) എണ്ണം, വാര്‍ഷികാടിസ്ഥാനത്തില്‍, 49 ശതമാനം വര്‍ധിച്ച് 5 കോടിയില്‍ നിന്ന് 7.48 കോടിയായി. ജൂണ്‍ മാസത്തില്‍ മാത്രം ഇത് 75.9 ദശലക്ഷമായി ഉയര്‍ന്നിരുന്നു.
പേടിഎം വായ്പകൾ വിതരണം ചെയ്യുന്നത് പ്രമുഖ ബാങ്കുകളുമായി ചേർന്നാണ്.