9 July 2022 9:17 AM IST
Summary
സീ എന്റെര്‍ടൈമെന്റിന്റെ രണ്ട് പ്രമോട്ടര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസ് ഒന്‍പത് ലക്ഷം രൂപയ്ക്ക് ഒത്തു തീര്‍പ്പാക്കി സെബി. സൈക്വറ്റര്‍ മീഡിയ, എസ്സ്ല്‍ കോര്‍പ്പറേറ്റ് എന്നീ സ്ഥാപനങ്ങള്‍ എസ്എഎസ്ടി (സബ്സ്റ്റാന്‍ഷ്യല്‍ അക്വസിഷന്‍ ഓഫ് ഷെയേഴ്‌സ് ആന്‍ഡ് ടെയ്ക്ക് ഓവേഴ്‌സ്) നിയമപ്രകാരം ഇന്‍സൈഡര്‍ ട്രേഡിംഗ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. 2018 ഡിസംബറിലും 2019 ജനുവരിയിലുമാണ് സെബിയ്ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. കേസ് വിധി വരുന്നതിനുമുന്‍പ് ഇരു കമ്പനികളും ഒത്തു തീര്‍പ്പുമായി മുന്നോട്ട് വരികായായിരുന്നു. സെബിയുടെ ഉന്നതാധികാര ഉപദേശക സമിതി […]
സീ എന്റെര്‍ടൈമെന്റിന്റെ രണ്ട് പ്രമോട്ടര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസ് ഒന്‍പത് ലക്ഷം രൂപയ്ക്ക് ഒത്തു തീര്‍പ്പാക്കി സെബി.
സൈക്വറ്റര്‍ മീഡിയ, എസ്സ്ല്‍ കോര്‍പ്പറേറ്റ് എന്നീ സ്ഥാപനങ്ങള്‍ എസ്എഎസ്ടി (സബ്സ്റ്റാന്‍ഷ്യല്‍ അക്വസിഷന്‍ ഓഫ് ഷെയേഴ്‌സ് ആന്‍ഡ് ടെയ്ക്ക് ഓവേഴ്‌സ്) നിയമപ്രകാരം ഇന്‍സൈഡര്‍ ട്രേഡിംഗ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. 2018 ഡിസംബറിലും 2019 ജനുവരിയിലുമാണ് സെബിയ്ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. കേസ് വിധി വരുന്നതിനുമുന്‍പ് ഇരു കമ്പനികളും ഒത്തു തീര്‍പ്പുമായി മുന്നോട്ട് വരികായായിരുന്നു.
സെബിയുടെ ഉന്നതാധികാര ഉപദേശക സമിതി സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ച സെറ്റില്‍മെന്റ് നിബന്ധനകള്‍ പരിഗണിക്കുകയും 6.21 ലക്ഷം രൂപ സൈക്വറ്റര്‍ മീഡിയയും എസ്സെല്‍ കോര്‍പ്പറേറ്റിന് മൂന്ന് ലക്ഷം രൂപയും അടച്ച് തീര്‍പ്പാക്കുന്നതിന് കേസ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ജൂണില്‍ രണ്ട് പ്രമോട്ടര്‍ സ്ഥാപനങ്ങളും തുക അടച്ചതായി സെബി വ്യക്തമാക്കി.