9 July 2022 5:41 AM GMT
Summary
ഡെല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിനായി ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ് മൂന്ന് കോടിയിലധികം രൂപയുടെ സെറ്റില്‍മെന്റ് തുക സെബിക്ക് നല്കി. കമ്പനി സ്റ്റോക്ക് ബ്രോക്കര്‍മാരുടെ നിയന്ത്രണവും, പിഎഫ്യുടിപി (വഞ്ചനയുള്ളതും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം) ചട്ടങ്ങളും ലംഘിച്ചുവെന്നായിരുന്നു ആരോപണം. ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റും, ഐഐഎഫ്എല്‍ സെക്യൂരിറ്റീസും ബ്ലോക്ക് ഡീലിനായി അല്‍കെം ലബോറട്ടറീസിന്റെ ഓഹരികളുടെ റഫറന്‍സ് വിലയില്‍ ബോധപൂര്‍വം കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം. 2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ആല്‍കെം ലബോറട്ടറികളുടെ ഓഹരികളിലെ […]
ഡെല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിനായി ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ് മൂന്ന് കോടിയിലധികം രൂപയുടെ സെറ്റില്‍മെന്റ് തുക സെബിക്ക് നല്കി.
കമ്പനി സ്റ്റോക്ക് ബ്രോക്കര്‍മാരുടെ നിയന്ത്രണവും, പിഎഫ്യുടിപി (വഞ്ചനയുള്ളതും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം) ചട്ടങ്ങളും ലംഘിച്ചുവെന്നായിരുന്നു ആരോപണം.
ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റും, ഐഐഎഫ്എല്‍ സെക്യൂരിറ്റീസും ബ്ലോക്ക് ഡീലിനായി അല്‍കെം ലബോറട്ടറീസിന്റെ ഓഹരികളുടെ റഫറന്‍സ് വിലയില്‍ ബോധപൂര്‍വം കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം.
2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ആല്‍കെം ലബോറട്ടറികളുടെ ഓഹരികളിലെ ബ്ലോക്ക് ഡീല്‍ ട്രേഡുകളുടെ വിലയില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സെബി ബ്ലോക്ക് ഡീലുകളില്‍ ഒരു പരിശോധന നടത്തിയിരുന്നു.
സെബിയുടെ ഉന്നതാധികാര ഉപദേശക സമിതി, കമ്പനി നിര്‍ദ്ദേശിച്ച സെറ്റില്‍മെന്റ് നിബന്ധനകള്‍ പരിഗണിക്കുകയും 3.12 കോടി രൂപ അടച്ച് തീര്‍പ്പാക്കുന്നതിന് കേസ് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.