image

9 July 2022 4:17 AM GMT

Mutual Funds

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിൽ 15,498 കോടി നിക്ഷേപം

MyFin Desk

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിൽ 15,498 കോടി നിക്ഷേപം
X

Summary

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) നിരന്തരമായ വില്‍പ്പനയും ഉണ്ടായിരുന്നിട്ടും, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് തുടരുന്നു. എസ്‌ഐപി വഴിയുള്ള നിക്ഷേപമാണ് കൂടുതലും. ജൂണില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 15,498 കോടി രൂപയുടെ നിക്ഷേപമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം പോസിറ്റീവായി തുടരുന്നത് തുടര്‍ച്ചയായ 16-ാമത്തെ മാസമാണ്. എന്നാല്‍, മെയ് മാസത്തിലെ 18,529 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണില്‍ നിക്ഷേപം കുറവായിരുന്നുവെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട് വ്യക്തമാക്കുന്നത്. ആഗോള […]


ഓഹരി വിപണിയിലെ ചാഞ്ചാട്ടവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) നിരന്തരമായ വില്‍പ്പനയും ഉണ്ടായിരുന്നിട്ടും, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് തുടരുന്നു. എസ്‌ഐപി വഴിയുള്ള നിക്ഷേപമാണ് കൂടുതലും. ജൂണില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 15,498 കോടി രൂപയുടെ നിക്ഷേപമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം പോസിറ്റീവായി തുടരുന്നത് തുടര്‍ച്ചയായ 16-ാമത്തെ മാസമാണ്. എന്നാല്‍, മെയ് മാസത്തിലെ 18,529 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണില്‍ നിക്ഷേപം കുറവായിരുന്നുവെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട് വ്യക്തമാക്കുന്നത്. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, വരാനിരിക്കുന്ന യുഎസിലെ മിഡ്‌ടേം തെരഞ്ഞെടുപ്പുകള്‍, പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള അവരുടെ ശ്രദ്ധ ഇതൊക്കെ എഫ്പിഐ വില്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ടെന്ന്, മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ റിസേര്‍ച്ച് മാനേജര്‍ കവിത കൃഷ്ണന്‍ പറഞ്ഞു.
2021 മാര്‍ച്ച് മുതല്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപം ആരംഭിച്ചതാണ്. എന്നാല്‍, 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള എട്ട് മാസം നിക്ഷേപം പിന്‍വലിക്കുന്നവരുടെയെണ്ണം കൂടുകയും, 46,791 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ കാലയളവില്‍ ഫ്‌ളെക്‌സി കാപ് ഫണ്ട് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടായത്. അത് 2,512 കോടി രൂപയായിരുന്നു. ഇതിനു പിന്നാലെ മള്‍ട്ടി കാപ് ഫണ്ടിൽ 2,130 കോടി രൂപയുടെ നിക്ഷേപം വന്നു.
എസ്‌ഐപി വഴിയുള്ള നിക്ഷേപം മെയ്മാസത്തില്‍ 12,286 കോടി രൂപയായിരുന്നത്, ജൂണ്‍ മാസത്തില്‍ 12,276 കോടി രൂപയായിരുന്നു. ജൂണില്‍ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന കണക്കായ 5.54 കോടിയിലെത്തി. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ ജൂണ്‍ മാസത്തില്‍ 135 കോടി രൂപയുടെ അറ്റ നിക്ഷേപം ലഭിച്ചു. ഈ മാസത്തില്‍, ഇന്‍ഡെക്‌സ് ഫണ്ടുകളിലും മറ്റ് ഇടിഎഫുകളിലും ചേര്‍ന്ന് 12,660 കോടി രൂപയുടെ അറ്റ നിക്ഷേപം ലഭിച്ചു.
ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപ പിന്‍വലിക്കല്‍ ജൂണില്‍ 92,247 കോടി രൂപയുടേതാണ്. മുന്‍മാസം ഇത് 32,722 കോടി രൂപയായിരുന്നു.
മൊത്തത്തില്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ കഴിഞ്ഞ മാസം 69,853 കോടി രൂപയുടേതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തെ മൊത്തം പിന്‍വലിക്കല്‍ 7,532 കോടി രൂപയുടേതായിരുന്നു. നിക്ഷേപ പിന്‍വലിക്കല്‍ മ്യൂച്വല്‍ഫണ്ട് മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) ജൂണ്‍ അവസാനത്തോടെ 36.98 ലക്ഷം കോടി രൂപയായി കുറഞ്ഞു, മെയ് മാസം അവസാനം ഇത് 37.37 ലക്ഷം കോടി രൂപയായിരുന്നു.