30 Jun 2022 7:51 AM GMT
Summary
ഡെല്‍ഹി: റെക്കോര്‍ഡ് ഇടിവില്‍ നിന്നും രൂപ കരപറ്റുന്നു. ഇന്ന് രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 78.98ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 78.92 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ മൂല്യം 78.99ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ […]
ഡെല്‍ഹി: റെക്കോര്‍ഡ് ഇടിവില്‍ നിന്നും രൂപ കരപറ്റുന്നു. ഇന്ന് രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 78.98ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 78.92 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ മൂല്യം 78.99ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു.
ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.
ഇന്ന് സെന്‍സെക്‌സ് 8.03 പോയിന്റ് താഴ്ന്നു 53,018 .94 ഇല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 18.85 പോയിന്റ് താഴ്ന്നു 15,780.25 ലും ക്ലോസ് ചെയ്തു. ധനകാര്യ, ഊര്‍ജ മേഖലകളിലെ ഓഹരികളുടെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയുടെ തിരിച്ചു വരുന്നതിനു കാരണമായത്.