28 Jun 2022 2:10 AM GMT
Summary
ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കോര്‍ഡ് താഴ്ച്ചയില്‍. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.90ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.34ല്‍ എത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.51 എന്ന നിലയിലേക്ക് എത്തി. ആഗോളതലത്തില്‍ ക്രൂഡ് വില ദൃഢമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടികുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ […]
ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കോര്‍ഡ് താഴ്ച്ചയില്‍. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.90ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.34ല്‍ എത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.51 എന്ന നിലയിലേക്ക് എത്തി.
ആഗോളതലത്തില്‍ ക്രൂഡ് വില ദൃഢമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടികുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.
രാഷ്ട്രം അതിന്റെ പരമാവധി ശേഷിക്ക് അടുത്ത് ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഊര്‍ജ മന്ത്രി സൂചിപ്പിച്ചതിന് ശേഷം ഏഷ്യന്‍ വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ എണ്ണ വില ഏകദേശം 1 ശതമാനം ഉയര്‍ന്നു. 117.2 ഡോളറാണ് ബ്രെന്റ് ക്രൂഡിന് ഇന്നത്തെ വില (ഉച്ചയ്ക്ക് 12.57 പ്രകാരം).