image

25 Jun 2022 6:05 AM GMT

Mutual Funds

ജെഎം ഫിനാന്‍ഷ്യലിൽ നിന്ന് അഞ്ച് പുതിയ എന്‍എഫ്ഒകള്‍

MyFin Desk

ജെഎം ഫിനാന്‍ഷ്യലിൽ നിന്ന് അഞ്ച്  പുതിയ എന്‍എഫ്ഒകള്‍
X

Summary

കൊല്‍ക്കത്ത: മൂലധന വിപണിയിലെ സാമ്പത്തിക പ്രതികൂല സാഹചര്യങ്ങള്‍ മൂലമുള്ള അസ്ഥിരതയും, നെഗറ്റീവ് നിക്ഷേപ താല്‍പര്യങ്ങള്‍ക്കുമിടയില്‍ അഞ്ച് ന്യൂ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒ) നടത്താനൊരുങ്ങി ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ട്. അതിനൊപ്പം കമ്പനിയുടെ കൈകാര്യ ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 7,000 കോടി രൂപമുതല്‍ 10,000 കോടി രൂപ വരെയാക്കാനും കമ്പനി ഉദ്ദേശിക്കുന്നതായി ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ അറിയിച്ചു. നിലവില്‍ കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 3,000 കോടി രൂപയാണ്. കമ്പനിയില്‍ ഇപ്പോള്‍ പ്രതിമാസം 11,000 കോടി രൂപയോളം എസ്‌ഐപി വഴി […]


കൊല്‍ക്കത്ത: മൂലധന വിപണിയിലെ സാമ്പത്തിക പ്രതികൂല സാഹചര്യങ്ങള്‍ മൂലമുള്ള അസ്ഥിരതയും, നെഗറ്റീവ് നിക്ഷേപ താല്‍പര്യങ്ങള്‍ക്കുമിടയില്‍ അഞ്ച് ന്യൂ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒ) നടത്താനൊരുങ്ങി ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ട്. അതിനൊപ്പം കമ്പനിയുടെ കൈകാര്യ ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 7,000 കോടി രൂപമുതല്‍ 10,000 കോടി രൂപ വരെയാക്കാനും കമ്പനി ഉദ്ദേശിക്കുന്നതായി ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 3,000 കോടി രൂപയാണ്.
കമ്പനിയില്‍ ഇപ്പോള്‍ പ്രതിമാസം 11,000 കോടി രൂപയോളം എസ്‌ഐപി വഴി നിക്ഷേപമായി എത്തുന്നുണ്ട്. അതിനാല്‍ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴിയുള്ള നിക്ഷേപത്തില്‍ വലിയ ഇടിവൊന്നും ഉടനെ കമ്പനി പ്രതീക്ഷിക്കുന്നില്ല. ഈ വിഭാഗത്തിലുള്ള നിക്ഷേപകര്‍ ദീര്‍ഘകാല റിട്ടേണുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഹ്രസ്വകാലത്തിലുള്ള വ്യതിയാനങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'ഇക്വിറ്റി, ഡെറ്റ്, ബാലന്‍സ്ഡ് വിഭാഗങ്ങളിലായി 2023 സാമ്പത്തിക വര്‍ഷത്തില്‍ നാലോ,അഞ്ചോ എന്‍എഫ്ഒകളാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മൂല്യ നിര്‍ണയം നീണ്ടതും, വിപണിയില്‍ കറ്റിറക്കങ്ങള്‍ വന്നതും മൂലമാണ് ലോഞ്ച് നീട്ടിവെച്ചത്. വരുന്ന രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ ലോഞ്ച് ചെയ്യാനാവുമെന്നും, വരുന്ന രണ്ടു പാദങ്ങളില്‍ വിപണി നേട്ടം ഉറപ്പാക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, ജൂലൈ മുതല്‍ സെബി എന്‍എഫ്ഒകള്‍ക്ക അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും,' ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്റെ എംഡിയും,സിഇഒയുമായ അമിതാഭ് മൊഹന്തി പറഞ്ഞു.
സെബി ജൂലൈ മുതല്‍ എന്‍എഫ്ഒകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യൂചല്‍ ഫണ്ട് മേഖല പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതുവരെ പുതിയ എന്‍എഫ്ഒകളുടെ ലോഞ്ച് ഈ വര്‍ഷം ജൂലെ ഒന്നുവരെ നീട്ടിയിരുന്നു.
കമ്പനിയുടെ അടുത്ത ഘട്ട വളര്‍ച്ചയുടെ ഭാഗമായി പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സാന്നിധ്യവും വളര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി.
ഞങ്ങള്‍ക്ക് ഇപ്പോള്‍ 13 ശാഖകളുണ്ട്, എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 20 ആയി വര്‍ദ്ധിപ്പിക്കും. എന്നാല്‍, നിക്ഷേപകര്‍ക്കും വിതരണക്കാര്‍ക്കും ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സേവനങ്ങള്‍ നല്‍കുന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ,' ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ സീമന്ത് ശുക്ല പറഞ്ഞു.