10 Jun 2022 8:55 AM IST
Summary
ഡെല്‍ഹി: അസ്ഥിരമായ ഓഹരി വിപണി, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള അനിശ്ചിതത്വം, ഉയര്‍ന്ന പണപ്പെരുപ്പം എന്നീ സാഹചര്യങ്ങള്‍ക്കിടയിലും ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ഇഷ്ട ഓപ്ഷനായി തുടരുന്നു. തുടര്‍ച്ചയായി 15-ാം മാസമണ് ഓഹരിയധിഷ്ടിത മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നത്. മേയ് മാസം മാത്രം ഇക്വിറ്റി അധിഷ്ടതി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 18,529 കോടി രൂപയാണ്. കൂടുതല്‍ നിക്ഷേപവും എസ്‌ഐപി വഴിയായിരുന്നു. അസേസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് (ആംഫി) ന്റെ വിവരങ്ങള്‍ പ്രകാരം ഏപ്രിലില്‍ വന്ന നിക്ഷേപം 15,890 രൂപയാണ്. 2021 […]
ഡെല്‍ഹി: അസ്ഥിരമായ ഓഹരി വിപണി, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള അനിശ്ചിതത്വം, ഉയര്‍ന്ന പണപ്പെരുപ്പം എന്നീ സാഹചര്യങ്ങള്‍ക്കിടയിലും ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ഇഷ്ട ഓപ്ഷനായി തുടരുന്നു. തുടര്‍ച്ചയായി 15-ാം മാസമണ് ഓഹരിയധിഷ്ടിത മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നത്. മേയ് മാസം മാത്രം ഇക്വിറ്റി അധിഷ്ടതി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 18,529 കോടി രൂപയാണ്. കൂടുതല്‍ നിക്ഷേപവും എസ്‌ഐപി വഴിയായിരുന്നു. അസേസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് (ആംഫി) ന്റെ വിവരങ്ങള്‍ പ്രകാരം ഏപ്രിലില്‍ വന്ന നിക്ഷേപം 15,890 രൂപയാണ്. 2021 മാര്‍ച്ച് മുതലാണ് ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിച്ചു തുടങ്ങിയത്.
മുന്‍പ്, ഈ പദ്ധതികളില്‍ നിന്നും തുടര്‍ച്ചയായ നിക്ഷേപം പിന്‍ വലിക്കലായിരുന്നു കണ്ടിരുന്നത്. 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള എട്ട് മാസങ്ങളില്‍ 46,791 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും പിന്‍വലിച്ചത്. ഓഹരിയധിഷ്ടിത ഫണ്ടുകളിലേക്കെല്ലാം മേയ് മാസത്തില്‍ ഉയര്‍ന്ന തോതില്‍ നിക്ഷേപം എത്തിയിരുന്നു. ഏറ്റവുമധികം നിക്ഷേപമെത്തിയ വിഭാഗമായ ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലേക്ക് എത്തിയത് 2,939 കോടി രൂപയുടെ നിക്ഷേപമാണ്. ലാര്‍ജ് കാപ് ഫണ്ടുകള്‍, ലാര്‍ജ് ആന്‍ഡ് മിഡ്കാപ് ഫണ്ടുകള്‍, സെക്ടറല്‍ അഥവാ തീമാറ്റിക് ഫണ്ടുകള്‍ എന്നിവയിലേക്ക് ഇക്കാലയളവില്‍ എത്തിയത് 2,200 കോടി രൂപയുടെ നിക്ഷേപവും. എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) വഴിയുള്ള നിക്ഷേപം 12,286 കോടി രൂപയായാണ് മേയില്‍ ഉയര്‍ന്നത്.
ഏപ്രിലില്‍ ഇത് 11,863 കോടി രൂപയായിരുന്നു. റീട്ടെയില്‍ നിക്ഷേപകരുടെ ഓഹിര നിക്ഷേപങ്ങളിലുള്ള ആത്മവിശ്വാസം തുടരുന്നതിന്റെ സൂചനയാണിത്. തുടര്‍ച്ചയായ ഒമ്പാതാം മാസമാണ് 10,000 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം എസ്ഐപിയിലൂടെ എത്തുന്നത്. 2021 സെപ്തംബറില്‍ 10,351 കോടി രൂപയുടെ വരവോടെയാണ് ആ ട്രെന്‍ഡ് ആരംഭിച്ചത്. 'വളര്‍ന്നുവരുന്ന വിപണികളിലുടനീളം മൂല്യനിര്‍ണയം ഇപ്പോഴും പ്രീമിയത്തിലാണെങ്കിലും. ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ തിരഞ്ഞെടുപ്പായി തുടരുകയാണന്ന്,' മോണിംഗ് സ്റ്റാര്‍ ഇന്ത്യ സീനിയര്‍ റിസേര്‍ച്ച് അനലിസ്റ്റ് കവിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.